കാപ്പിപ്പൊടിയിൽ നിന്ന് ഭാവി പറഞ്ഞ് എഐ; വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് യുവതി

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുടെ വിചിത്ര നടപടിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്

Update: 2025-05-11 11:07 GMT

ഗ്രീസ്: ഭർത്താവിന്റെ കാപ്പികുടി ശീലങ്ങളെ നിരീക്ഷിച്ച് യുവതി ചെന്നെത്തിപ്പെട്ടത് വിചിത്രമായ തീരുമാനത്തിൽ. കപ്പിൽ അവശേഷിക്കുന്ന കാപ്പിയോ ചായപ്പൊടിയോ ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പഴയ രീതിയായ ടാസിയോഗ്രാഫിയുടെ ഡിജിറ്റൽ പതിപ്പിനായി ഗ്രീക്ക് സ്ത്രീ ഒരു AI ചാറ്റ്ബോട്ടിനെ അവലംബിച്ചു. എന്നാൽ ഭർത്താവിന്റെ കാപ്പികുടിയെ കുറിച്ച് അന്വേഷിച്ച യുവതിക്ക് മറുപടിയായി ലഭിച്ചത് ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്നാണ്. തുടർന്ന് ആ സ്ത്രീ വിവാഹമോചനത്തിന് അപേക്ഷ നൽകി.

ഒരു പതിറ്റാണ്ടിലേറെയായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അവർ, തന്റെയും ഭർത്താവിന്റെയും കാപ്പി കപ്പുകളുടെ ഫോട്ടോകൾ AI ചാറ്റ്ബോട്ടിലേക്ക് അപ്‌ലോഡ് ചെയ്ത് ഭാവി പ്രവചങ്ങൾക്ക് പ്രതീക്ഷിച്ചിരുന്നു. ഗ്രീക്ക് സിറ്റി ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീക്ക് മറുപടി ലഭിച്ചത് "E" എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു യുവതിയുമായി ഭർത്താവിന് ബന്ധമുണ്ടെന്നും അവരുടെ കുടുംബത്തിന് ദോഷം വരുത്താൻ സാധ്യതയുണ്ടെന്നുമാണ്. അവളുടെ സ്വന്തം കപ്പ്, വീട്ടിൽ വിശ്വാസവഞ്ചനയുടെയും തടസ്സത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചാറ്റ്ബോട്ടിന്റെ വായന ശ്രദ്ധയിൽപ്പെട്ട ആ സ്ത്രീ ഭർത്താവിനോട് ഉടൻ തന്നെ വീടുവിട്ട് പോകാൻ ആവശ്യപ്പെടുകയും വിവാഹമോചനത്തെക്കുറിച്ച് മക്കളെ അറിയിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, പരസ്പര വേർപിരിയലിനെക്കുറിച്ചുള്ള നിയമപരമായ രേഖകളും നൽകി.

Advertising
Advertising

പിന്നീട് ഒരു പ്രാദേശിക ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട ഭർത്താവ്, ഭാര്യയുടെ വിചിത്ര സ്വഭാവത്തെ കുറിച്ച് പ്രതികരിച്ചു. 'ഞാൻ അത് അസംബന്ധമാണെന്ന് പറഞ്ഞു ചിരിച്ചു പക്ഷേ അവൾ അത് ഗൗരവമായി എടുത്തു. എന്റെ സാധനങ്ങൾ പാക്ക് ചെയ്യാൻ അവൾ എന്നോട് പറഞ്ഞു. പിന്നീട് എനിക്ക് ഒരു അഭിഭാഷകനിൽ നിന്ന് ഒരു കോൾ വന്നു.' അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ഇത്തരം വിശ്വാസങ്ങളിൽ കുടുങ്ങുന്നത് ആദ്യമായല്ല എന്നും പറഞ്ഞു. ഒരു AI ചാറ്റ്ബോട്ട് നടത്തുന്ന ഭാവി പ്രവചനം കോടതിയിൽ വിശ്വാസവഞ്ചനയുടെ സാധുവായ തെളിവായി കണക്കാക്കിലെന്ന് കോടതിയിൽ നിയമ പ്രതിനിധി സ്ഥിരീകരിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News