ഇസ്രായേൽ ക്രൂരതകൾ വെളിപ്പെടുത്തി ഗസ്സയിലെ അമേരിക്കൻ ഡോക്ടർമാരെ കുറിച്ചുള്ള ഡോക്യുമെന്ററി

'അമേരിക്കൻ ഡോക്ടർ' എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററി യുഎസ് മെഡിക്കൽ സംഘത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഇസ്രായേലിന്റെ ക്രൂരതകൾ വിവരിക്കുന്നു

Update: 2026-01-27 16:30 GMT

ഗസ്സ: വംശഹത്യാ കാലത്ത് ഗസ്സയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ ഡോക്ടർമാരെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത്. 'അമേരിക്കൻ ഡോക്ടർ' എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററി, യുഎസ് മെഡിക്കൽ സംഘത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഇസ്രായേലിന്റെ ക്രൂരതകൾ വിവരിക്കുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ സാധാരണക്കാർക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന ക്രൂരതകളും, ആശുപത്രികളിലെ അവസ്ഥയും, മരുന്നുകളുടെ അഭാവവും ഡോക്യുമെന്ററി വിശദമായി ചിത്രീകരിക്കുന്നു.

യുദ്ധം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഫാലസ്തീനികളുടെ മേൽ അടിച്ചേൽപ്പിച്ച പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയുടെ ഫലങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന മൂന്ന് അമേരിക്കൻ ഡോക്ടർമാരിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്. അറ്റുപോയ കൈകാലുകൾക്കും തുറന്ന മുറിവുകൾക്കും പുറമേ, അമേരിക്കൻ അധികാര ഇടനാഴികളോടും ഇസ്രായേലി-അമേരിക്കൻ മാധ്യമങ്ങളുടെ കുപ്രചാരണങ്ങളോടും കൂടിയാണ് ഈ ഡോക്ടർമാർ പൊരുതിയത്. 

Advertising
Advertising

ഡോക്യുമെന്ററി യുദ്ധത്തിന്റെ മാനുഷിക വശങ്ങൾ ഉയർത്തിക്കാട്ടുകയും, അമേരിക്കൻ പിന്തുണയുടെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അതിന് പുറമെ ആന്റിബയോട്ടിക്സ് ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടർമാർ രഹസ്യമായി കടത്തിയെത്തിച്ച സംഭവങ്ങളും പരാമർശിക്കുന്നു. ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ ജോലി ചെയ്ത ഡോക്ടരെമാരെയാണ് പ്രധാമായും ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്.

കുട്ടികൾക്കെതിരായ ആക്രമണങ്ങളാണ് പ്രധാനമായും ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ഒരു രംഗത്തിൽ ആറ് ഫലസ്തീൻ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഒരു സ്ട്രച്ചറിൽ കിടത്തി, 'This is what my tax dollars did. That's what your tax dollars did. That's what my neighbor's tax dollars did.' എന്ന് കാണിക്കുന്നു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തെ അമേരിക്കൻ നികുതിപ്പണം സഹായിക്കുന്നു എന്നാണ് ഡോക്ടർമാരുടെ ഇതിലൂടെ ഉന്നയിക്കുന്നത്. പോ സി ടെങ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി സണ്ടാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനെത്തിയിരുന്നു. ഡോ. മാർക്ക് പെർൽമട്ടർ, ഡോ. ഫെറോസ് സിധ്വ, ഡോ. തായർ അഹമ്മദ് എന്നിവരാണ് പ്രധാന അംഗങ്ങൾ.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News