അമേരിക്കയിൽ മാളില്‍ വെടിവെപ്പ്; നാല് മരണം

അക്രമിയെ വെടിവെച്ച് കൊന്നു

Update: 2022-07-18 04:39 GMT
Editor : Lissy P | By : Web Desk

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനപോളിസിൽ വെടിവെപ്പിൽ നാല് പേർകൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. ഇൻഡിയാന മാളിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇന്ത്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിലാണ് പ്രതി വെടിയുതിർത്തത്. അക്രമിയും കൊല്ലപ്പെട്ടു. മാളിൽ നിയമപരമായി തോക്ക് കൈവശം വെച്ചിരുന്ന 22 കാരനാണ് തോക്കുധാരിയെ വെടിവച്ച് കൊന്നതെന്ന് ഗ്രീൻവുഡ് പോലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജിം ഐസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്രമികളുടെ കൈയിൽ നിന്ന് നിരവധി തോക്കുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.  ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കൊല്ലപ്പെട്ടവരുടെയോ തോക്കുധാരിയുടെയോ സമീപത്തുള്ളവരുടെയോ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏകദേശം 60,000 ജനസംഖ്യയുള്ള ഇന്ത്യനാപൊളിസിന്റെ തെക്കൻ പ്രാന്തപ്രദേശമാണ് ഗ്രീൻവുഡ്.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News