ബന്ദി കൈമാറ്റം അംഗീകരിച്ചതായി ഹമാസ്; ഗസ്സയിൽ ഹമാസ്​ ഭരണം അവസാനിക്കണമെന്ന് ഇസ്രായേല്‍

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന്​ നടപടി കൈക്കൊള്ളുമെന്നും നെതന്യാഹു

Update: 2025-07-10 01:03 GMT
Editor : Lissy P | By : Web Desk

ദുബൈ: വെടിനിർത്തൽ ചർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടെ കരാറിലെ ബന്ദി കൈമാറ്റം അംഗീകരിച്ചതായി ഹമാസ്. ദോഹ ചർച്ചയിൽ വേണ്ടത്ര പുരോഗതിയില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹമാസിന്റെ വിശദീകരണം. പൂർണ യുദ്ധവിരാമം, സൈനികരുടെ പിൻമാറ്റം, ഗസ്സയിലെ സഹായ വിതരണം എന്നീ കാര്യങ്ങളിൽ ഭിന്നത പരിഹരിക്കാനുള്ള നീക്കമാണിപ്പോൾ​ തുടരുന്നതെന്നും ഹമാസ്​ അറിയിച്ചു.

എന്നാൽ ഗസ്സയിൽ ഹമാസ്​ ഭരണം അവസാനിക്കണമെന്നും ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന്​ നടപടി കൈക്കൊള്ളുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയിലുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്നലെ വീണ്ടും വൈറ്റ് ഹൗസിലെത്തി ട്രംപുമായി ചർച്ച നടത്തി. ഗസ്സയിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളുന്ന പദ്ധതിക്ക്​ നെതന്യാഹു വീണ്ടും ട്രംപിന്‍റെ പിന്തുണ തേടിയെന്നാണ്​ റിപ്പോർട്ട്​.

അമേരിക്കയിൽ തുടരാൻ നെതന്യാഹുവിനോട്​ ട്രംപ്​ ഭരണകൂടം നിർദേശിച്ചതായാണ്​ റിപ്പോർട്ട്​. വെടിനിർത്തൽ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം രൂക്ഷമാക്കുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം 95 പേരെയാണ്​ വധിച്ചത്​. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു. ഇസ്രായേലിലെ സൈനികതാവളം വിപുലപ്പെടുത്താൻ ​ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News