'സയണിസ്റ്റുകളുടെ നിരാശ തന്നെ വലിയ നേട്ടം': ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന് അഭിനന്ദനങ്ങളുമായി ഹമാസ് നേതാവ് ബാസിം നയിം

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ ശക്തമായ നിലപാടെടുത്ത രാജ്യമാണ് സ്പെയിൻ

Update: 2026-07-20 11:07 GMT

ഹമാസ് നേതാവ് ബാസിം നയിം- കിരീടം നേടിയ സ്പാനിഷ് ടിം

ഗസ്സസിറ്റി: 2026 ഫിഫ ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിനെ അഭിനന്ദിച്ച് മുതിർന്ന ഹമാസ് നേതാവ് ബാസിം നയിം. സ്പെയിനിന്റെ വിജയം ഫലസ്തീൻ ജനതയ്ക്കും നീതിയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും വലിയ സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

"സയണിസ്റ്റുകളെയും അവരുടെ കൂലിപ്പടയാളികളെയും നിരാശരാക്കി എന്നത് മാത്രമാണ് ഈ വിജയത്തിന്റെ ഏക നേട്ടമെങ്കിൽ, അതുതന്നെ ധാരാളം''- ഹമാസ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ ബാസിം നയിം വ്യക്തമാക്കി. അവരുടെ വിജയത്തിൽ ആഹ്ലാദം പങ്കിടുന്ന ഫലസ്തീൻ ജനതയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

Advertising
Advertising

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ ശക്തമായ നിലപാടെടുത്ത രാജ്യമാണ് സ്പെയിൻ. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും, ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും, നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്ത സ്പെയിൻ സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം സ്പാനിഷ് ടീമിന് ഫലസ്തീൻ ജനതയ്ക്കിടയിൽ വൻ ജനപ്രീതിയാണുള്ളത്. അത് കൊണ്ട് തന്നെ സ്പെയിനിന്റെ വിജയത്തിന് പിന്നാലെ ഫലസ്തീനിലെമ്പാടും വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടന്നിരുന്നു.

ബാഴ്‌സലോണയുടെ ലാ ലിഗ കിരീടാഘോഷ വേളയിൽ സ്പാനിഷ് യുവതാരം ലാമിൻ യമാൽ ഫലസ്തീൻ പതാക വീശിയത് ഗസ്സയിലെ ജനങ്ങൾക്ക് വലിയ ആവേശമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലോകകപ്പ് കാലത്തും വൈറലായിരുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ തെരുവുകളിൽ ലാമിൻ യമാലിന്റെ ചുവർചിത്രങ്ങൾ വരയ്ക്കപ്പെട്ടിട്ടുണ്ട്. ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ചൂടുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News