നാല് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

ഹമാസിനെതിരെ ഇസ്രായേൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 23 ആയി

Update: 2023-11-03 05:33 GMT
Editor : Jaisy Thomas | By : Web Desk
കൊല്ലപ്പെട്ട സൈനികര്‍ 

ജറുസലെം: ഗസ്സയിലെ കരയുദ്ധത്തിൽ ഇസ്രായേലിന് വീണ്ടും തിരിച്ചടി . ഇന്നലെ ഗസ്സ മുനമ്പില്‍ നടന്ന പോരാട്ടത്തില്‍ നാല് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിനെതിരെ ഇസ്രായേൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 23 ആയി.

കൂടാതെ, 401-ാം കവചിത ബ്രിഗേഡിന്‍റെ 52-ാം ബറ്റാലിയനിലെ ഒരു സൈനികനും 551-ആം ബ്രിഗേഡിന്റെ 7008-ആം ബറ്റാലിയനിലെ ഒരു റിസർവിസ്റ്റിനും ഗസ്സ മുനമ്പിലെ ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് അറിയിച്ചു. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനു ശേഷം കൊല്ലപ്പെട്ട സൈനികരുടെ ലിസ്റ്റ് ഇസ്രായേല്‍ സൈന്യം അവരുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വയസും ഫോട്ടോയും സഹിതമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച 11 പേരും 19 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. 326 സൈനികര്‍ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നു. അവരിൽ ഭൂരിഭാഗവും ഒക്‌ടോബർ 7-നോ അതിനടുത്തോ ഹമാസ് അതിർത്തി കടന്നുള്ള മാരകമായ ആക്രമണങ്ങൾ ആരംഭിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്.

Advertising
Advertising

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ദൈനംദിന അപ്‌ഡേറ്റ് നൽകുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് 8,525 പേരാണ് ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. സ്കൂൾ, മെഡിക്കൽ സെന്‍റര്‍, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ ജബാലിയ പരിസരത്ത് ഹമാസ് പേരാളികളെ സൈന്യം തിരിച്ചറിഞ്ഞതായി ഐഡിഎഫ് അറിയിച്ചു. വ്യോമാക്രമണം നടത്താൻ സൈന്യം ഇസ്രായേൽ വ്യോമസേനയ്ക്ക് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.ഗസ്സ മുനമ്പിന്റെ വടക്ക് ഭാഗത്ത് ഇസ്രായേൽ പ്രതിരോധ സേന തങ്ങളുടെ സൈനിക നടപടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News