ആണവ വിഷയം; ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഉന്നതതല ചർച്ച ശനിയാഴ്ച നടക്കുമെന്ന് ട്രംപ്

മരണക്കെണിയിൽ നിന്ന്​ സ്വതന്ത്ര സോണായി മാറുന്ന ഗസ്സയെ മനോഹര ടൂറിസ്റ്റ്​ കേന്ദ്രമായി മാറ്റുകയെന്നതാണ്​ ആശയമെന്നും ട്രംപ്​ കൂട്ടിച്ചേർത്ത​ു

Update: 2025-04-08 01:57 GMT

വാഷിംഗ്ടൺ: ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഉന്നതതല ചർച്ച ശനിയാഴ്ച നടക്കുമെന്ന്​ യുഎസ്​ പ്രസിഡന്‍റ് ഡോണാൾഡ്​ ട്രംപ്​. ചർച്ച പരാജയപ്പെട്ടാൽ ഇറാന്‍റെ സ്ഥിതി അപകടത്തിലെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്​. ഗസ്സയെന്ന മരണക്കെണിയിൽ നിന്ന്​ ജനങ്ങളെ മാറ്റിപാർപ്പിക്കുകയാണ്​ പ്രധാനമെന്നും ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ശ്രമം തുടരുമെന്നും ട്രംപ്​ അറിയിച്ചു.

ആണവ വിഷയത്തിൽ ഇറാനുമായി നേരിട്ടുള്ള ചർച്ച ശനിയാഴ്ച നടക്കുമെന്ന്​ ​ ട്രംപ്​ വെളിപ്പെടുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം വൈറ്റ്​ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. ചർച്ച പരാജയപ്പെട്ടാൽ ഏറ്റവും വലിയ അപകടമാകും ഇറാൻ നേരിടുകയെന്നും ആണവായുധം സ്വന്തമാക്കാൻ തെഹ്​റാനെ ഒരു നിലക്കും അനുവദിക്കില്ലെന്നും യുഎസ്​ പ്രസിഡന്‍റ്​ മുന്നറിയിപ്പ്​ നൽകി. ഫലസ്തീനികളെ പുറന്തള്ളി ഗസ്സയെ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയെന്ന പദ്ധതി ട്രംപ്​ ആവർത്തിച്ചു. മരണക്കെണിയിൽ നിന്ന്​ സ്വതന്ത്ര സോണായി മാറുന്ന ഗസ്സയെ മനോഹര ടൂറിസ്റ്റ്​ കേന്ദ്രമായി മാറ്റുകയെന്നതാണ്​ ആശയമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

Advertising
Advertising

ഗസ്സയിലുള്ളവർക്ക്​ മറ്റു രാജ്യങ്ങളിലേക്ക്​ സ്വമേധയാ പോകാനുള്ള അവസരം ലഭ്യമാക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനത്തിനും ​​ശ്രമം തുടരുമെന്നും അമേരിക്കൻ പ്രസിഡന്‍റ്​ വ്യക്​തമാക്കി. ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ ഗ​സ്സ​യു​ടെ പ​കു​തിയോളം ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​ നി​യ​ന്ത്ര​ണം ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്രാ​യേ​ലി സൈ​നി​ക​ർ, മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ, ഗ​സ്സ വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​സോ​സി​യേ​റ്റ​ഡ് പ്ര​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഗ​സ്സ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News