വീണ്ടും ആക്രമണം; ഇംഗ്ലണ്ടിൽ മറ്റൊരു ഇന്ത്യൻ വംശജ കൂടി കുത്തേറ്റു മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ കുടിയേറ്റക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു

Update: 2023-06-15 08:24 GMT
Editor : abs | By : Web Desk
Advertising

ലണ്ടൻ: നോട്ടിങ്ങാമിൽ അക്രമികളുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. നോട്ടിങ്ങാം യൂണിവേഴ്‌സിറ്റിയിലെ, ദേശീയ ഹോക്കി താരം കൂടിയായ  ഗ്രെയ്‌സ് ഒമെലെയ് കുമാർ ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. യൂണിവേഴ്സിറ്റിയില്‍ നിന്ന് സുഹൃത്തുക്കൾക്കൊപ്പം താമസസ്ഥലത്തേക്കു നടക്കവെ ആക്രമിക്കപ്പെടുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ കുടിയേറ്റക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മെഡിക്കൽ വിദ്യാർത്ഥിയായ ഗ്രെയ്‌സ് ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീം അംഗമായിരുന്നു.

ലണ്ടനിൽ ഇരുപത് വർഷമായി ജോലി ചെയ്യുന്ന ഡോ. സഞ്‌ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്‌സ്. 2009ൽ മൂന്നു കൗമാരക്കാരെ അക്രമികളിൽനിന്ന് രക്ഷിച്ച സജ്ഞോയ് ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ അംഗം കൂടിയാണ്. ലണ്ടനിലെ അറിയപ്പെടുന്ന അനസ്തറ്റിസ്റ്റ് ആണ് അമ്മ സിനെഡ് ഒമെലെയ്.

കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി കൊന്ദം തേജസ്വിനി ലണ്ടനിൽ കുത്തേറ്റു മരിച്ചിരുന്നു. ബ്രസീൽ സ്വദേശിയായ യുവാവായിരുന്നു അക്രമത്തിനു പിന്നിൽ. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവർ പഠനത്തിനായി ലണ്ടനിലെത്തിയത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News