ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്.ബി.ഐയുടെ തലപ്പത്ത്

എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ്

Update: 2025-02-22 04:51 GMT
Editor : സനു ഹദീബ | By : Web Desk

കശ്യപ് കാഷ് പട്ടേൽ

വാഷിംഗ്‌ടൺ: അമേരിക്കയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) ചുമതലയേറ്റ് ഇന്ത്യൻ വംശജനായ കശ്യപ് കാഷ് പട്ടേൽ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്‍റെ സത്യപ്രതിജ്ഞ. എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ് പട്ടേല്‍. ട്രംപിന്റെ വിശ്വസ്തനായ കാഷ് അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് എത്തുമെന്ന് നേരത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗുജറാത്തിൽ വേരുകൾ ഉള്ള കാഷ് അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദം നേരിയ കാഷ് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് രാജ്യാന്തര നിമയത്തിൽ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്.

Advertising
Advertising

ഭൂമിയിലെ ഏറ്റവും മികച്ച രാജ്യത്തിൻ്റെ നിയമ നിർവഹണ ഏജൻസിയെ നയിക്കാൻ പോകുന്നതിൽ അഭിമാനമുണ്ടെന്ന് കാഷ് പട്ടേൽ പ്രതികരിച്ചു. അചഞ്ചലമായ ആത്മവിശ്വാസവും പിന്തുണയും നൽകിയ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും നന്ദിയുണ്ടെന്നും കാഷ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവും പങ്കാളിയും ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

38000 ജീവനക്കാരുള്ള, 11 ബില്യൻ ഡോളർ വാർഷിക ചെലവുള്ള അന്വേഷണ ഏജൻസിയാണ് എഫ്ബിഐ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. എഫ്ബിഐയുടെ ഒന്‍പതാമത്തെ ഡയറക്ടറാണ് കാഷ് പട്ടേല്‍.

ചെറിയ ഭൂരിപക്ഷത്തിനാണ്‌ സെനറ്റിൽ പട്ടേലിന്റെ നിയമനം പാസാക്കിയത്. റിപബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ 59 പേർ പട്ടേലിന്‌ അനുകൂലമായി വോട്ടുചെയ്തപ്പോൾ 49 പേർ എതിർത്തു. ആവശ്യമായ യോഗ്യതകളില്ലാതെയാണ് കാഷിനെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയുടെ തലവൻ ആയി നിയമിച്ചത് എന്ന വിമർശനവും ശക്തമാണ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News