ഇസ്രായേലിന് നേരെ നാളെ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്; ആരെയും നേരിടാൻ സജ്ജമെന്ന് സൈന്യം

വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്​.

Update: 2024-08-12 01:39 GMT

തെൽഅവീവ്: ഇസ്രായേലിനു നേർക്കുള്ള ആക്രമണം മിക്കവാറും നാളെയുണ്ടാവാൻ സാധ്യതയെന്ന് ഇന്റലിജൻസ്​ റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ്​ വിവരമെന്നും ഇന്റലിജൻസ്​ റിപ്പോർട്ടുകൾ ഉദ്ധരിച്ച്​ സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ സമീപത്തും ദൂരെയുമുള്ള ശത്രുക്കൾക്കെതിരെ ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന്​ ഇസ്രായേൽ ​സൈനിക നേതൃത്വം അറിയിച്ചു.

രാജ്യത്തിനു നേരെ ആരുടെ ഭാഗത്തുനിന്ന്​ ആക്രമണം ഉണ്ടായാലും കനത്ത തിരിച്ചടി നൽകാനുള്ള എല്ലാ ശേഷിയും തങ്ങൾക്കുണ്ടെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. അതിനിടെ, വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്​. ഇക്കുറിയില്ലെങ്കിൽ പിന്നെ ബന്ദികളുടെ മോചനം അസാധ്യമാകുമെന്ന ആശങ്കയിൽ നെതന്യാഹുവിനു മേൽ വലയ സമ്മർദം തുടരുകയാണ്​ ബന്ദികളുടെ ബന്ധുക്കൾ. വ്യാഴാഴ്​ചക്കു മുമ്പ്​ നെതന്യാഹു ചർച്ചയ്ക്കായി നിയോഗിക്കുന്ന ഇസ്രായേൽ സംഘവുമായി സംസാരിക്കും.

Advertising
Advertising

അതേസമയം, ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന്​ നെതന്യാഹു ഇന്നലെയും ആവർത്തിച്ചു. വ്യാഴാഴ്​ച നടത്താൻ തീരുമാനിച്ച വെടിനിർത്തൽ ചർച്ചയ്ക്കു മുമ്പ്​ നേരത്തെ തങ്ങൾ അംഗീകരിച്ച വ്യവസ്ഥകളു​ടെ പുരോഗതി എന്തെന്ന്​ അറിയിക്ക​ണമെന്ന്​ ഹമാസ്​ നേതൃത്വം മധ്യസ്ഥ‌‌ രാജ്യങ്ങളോട്​ ആവശ്യപ്പെട്ടു. ചർച്ചയിൽ പ​​ങ്കെടുക്കുന്നതു സംബന്ധിച്ച്​ ഹമാസ്​ തീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഹമാസ്​ ഇപ്പോഴും ശക്തമാണെന്ന്​ ഗസ്സയിൽ സേവനം അനുഷ്​ഠിച്ച 14 ​സൈനിക കമാൻഡർമാർ അറിയിച്ചതായി ഇസ്രായൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ​നി​ന്ന് ജ​ന​ങ്ങ​ളോ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സൈ​ന്യം ആവശ്യപ്പെട്ടു. ഗ​സ്സ​യി​ൽ ഒ​രി​ട​വും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന അ​വ​സ്ഥ​യി​ൽ എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന് അ​റി​യാ​ത്ത നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് ഫ​ല​സ്തീ​നി​ക​ൾ. ഗസ്സ കൂട്ടക്കുരുതി സംബന്ധിച്ച്​ അടിയന്തര യു.എൻ രക്ഷാ സമിതിയോഗം ഇന്ന്​ ചർച്ച ചെയ്യും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News