ഹോര്‍മുസ് സംഘര്‍ഷം; യുഎസുമായി ബന്ധമുള്ള ഡ്രോണ്‍ അന്തര്‍വാഹിനി പിടിച്ചെടുത്തതായി ഇറാന്‍

ഇതിനിടെ ഇറാന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ 36 സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു

Update: 2026-09-08 17:02 GMT

തെഹ്‌റാന്‍: ഹോര്‍മുസില്‍ സംഘര്‍ഷം ശക്തമാകുന്നു. കടലിടുക്കില്‍ നിന്നും അമേരിക്കയുമായി ബന്ധമുള്ള ഡ്രോണ്‍ അന്തര്‍വാഹിനി പിടിച്ചെടുത്തതായും എംക്യൂ വണ്‍ ഡ്രോണ്‍ തകര്‍ത്തതായും ഇറാന്‍ സേന അവകാശപ്പെട്ടു.

ഇതിനിടെ ഇറാന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ 36 സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധ നടപടികള്‍ പ്രതീക്ഷിച്ചതിലേറെ ഫലപ്രദമെന്നും ആണവായുധം സ്വന്തമാക്കാന്‍ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള മധ്യസ്ഥ രാജങ്ങളുടെ നീക്കം തുടരുകയാണ്. സംഘര്‍ഷം ലഘൂകരിക്കാന്‍ സാധ്യമായ ഇടപെടലുകള്‍ നടത്താന്‍ ഒരുക്കമാണെന്ന് ചൈനയും റഷ്യയും അറിയിച്ചു.

Advertising
Advertising

ഹോര്‍മുസ് വഴി ഒരു ദിവസം 10 കപ്പലുകള്‍ പോലും കടന്നുപോകുന്നില്ലെന്ന് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലബനാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയാണ്.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News