ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുന്നു? കപ്പലുകള്‍ക്ക് മുന്നറിയിപ്പ്

ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കി

Update: 2026-02-28 17:23 GMT

തെഹ്‌റാന്‍: ആഗോള വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചേക്കുമെന്ന് സൂചന. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് ലഭിക്കുന്നതായി ഷിപ്പിങ് കമ്പനികള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതോടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കി. പാത അടച്ചതായി ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 

Advertising
Advertising

 

യുഎസ് പശ്ചിമേഷ്യന്‍ മേഖലയില്‍ നടത്തിയ സൈനിക വിന്യാസത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചിരുന്നു. 1980കള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഹോര്‍മുസ് അടച്ചിടുന്നത്. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്‌സിറ്റ് മാര്‍ഗമെന്ന നിലയില്‍ ഹോര്‍മുസ് കടലിടുക്കിലെ ഏതൊരു നിയന്ത്രണവും ആഗോള വിപണികളെ, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികളെ പിടിച്ചുലയ്ക്കും. പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ചെക്ക് പോയിന്റുകളില്‍ ഒന്നാണ് ഹോര്‍മുസ്.

അതേസമയം, തങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാതെ വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. പ്രതിരോധത്തിനുള്ള സകല മാര്‍ഗങ്ങളും ഉപയോഗിക്കും. യുഎന്‍ നിയമങ്ങളുടെ എല്ലാ സീമകളും യുഎസും ഇസ്രായേലും മറികടന്നെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ ഇസ്രായേല്‍, യുഎസ് കേന്ദ്രങ്ങളില്‍ തിരിച്ചടിക്കുമെന്ന് യുഎന്നിനോടും ഇറാന്‍ പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News