'അധിനിവേശക്കാർക്ക് മറുപടി നൽകാതെ വിടില്ല, മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം യുഎസ്': ഇറാൻ പ്രതിരോധ മന്ത്രി

ആക്രമണം ഖത്തറിന് എതിരേയല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും വ്യക്തമാക്കിയിരുന്നു

Update: 2025-06-23 19:06 GMT
Editor : rishad | By : Web Desk

തെഹ്റാന്‍: അധിനിവേശക്കാർക്ക് മറുപടി നൽകാതെ വിടില്ലെന്നും മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം യുഎസാണെന്നും ഇറാന്‍ പ്രതിരോധമന്ത്രി അമീർ ഹതാമി.

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാന്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം. 

ആക്രമണം ഖത്തറിന് എതിരേയല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തർ, അവരോടുള്ള ആത്മബന്ധം തുടരും. അവരെ ഒരിക്കലും ഇറാൻ ലക്ഷ്യം വെക്കില്ല. ആക്രമണം യുഎസിന് എതിരെയെന്നും സുരക്ഷാ കൗൺസിൽ വിശദീകരണം.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് വർഷിച്ചതിനു തുല്യമായ എണ്ണം ബോംബുകൾ ഖത്തറിലെ അൽ അദൈദ് സൈനിക താവളത്തിൽ വർഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അൽ അദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാൻ പറഞ്ഞു.

ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകളുണ്ട്.

ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News