ട്രംപുമായി ചർച്ച നടത്തിയിട്ടില്ല, അമേരിക്കൻ പ്രസിഡന്റ് പിൻവാങ്ങി: ഇറാൻ മാധ്യമങ്ങൾ

അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ 'വളരെ മികച്ചതും ഫലപ്രദവുമാണെന്ന്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു

Update: 2026-03-23 12:19 GMT

തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഇറാൻ. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ പൂർണമായും തള്ളിയതായി ഇറാനിയൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

ട്രംപുമായി നേരിട്ടോ മധ്യസ്ഥർ മുഖേനയോ യാതൊരു ബന്ധവും പുലർത്തിയിട്ടില്ലെന്ന് ഇറാനിയൻ സ്രോതസുകൾ അറിയിച്ചു. ഇറാനിലെ വൈദ്യുതി, ഊർജ നിലയങ്ങൾ ലക്ഷ്യം വെക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നതായും, എന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനെത്തുടർന്ന് അദ്ദേഹം ആ നീക്കത്തിൽ നിന്ന് 'പിൻവാങ്ങുകയായിരുന്നു' എന്നുമാണ് ഇറാന്റെ അവകാശവാദം.

Advertising
Advertising

ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, അത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഇറാൻ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ സങ്കീർണമായി തുടരുന്നതിനിടയിലാണ് വൈരുധ്യമുള്ള ഈ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനുമായി ചർച്ചകൾക്ക് അമേരിക്ക താൽപ്പര്യപ്പെടുന്നു എന്ന മുൻ റിപ്പോർട്ടുകൾക്കിടയിലും ഔദ്യോഗികമായ ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ.

അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ 'വളരെ മികച്ചതും ഫലപ്രദവുമാണെന്ന്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News