അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കും

Update: 2026-03-23 00:58 GMT
Editor : ലിസി. പി | By : Web Desk

representative image

ദുബൈ: ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം തുടരുന്നു. അബൂദബി ശവാമെഖിൽ മിസൈൽ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന്  അധികൃതർ അറിയിച്ചു. 

അതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖല ആശങ്കയിൽ.

തങ്ങളുടെ വൈദ്യുത കേന്ദ്രങ്ങൾ ആക്രമിച്ചാൽ അയൽ രാജ്യങ്ങളെയും ഇരുട്ടിലാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാർഗ് ദ്വീപിൽ അധിനിവേശം നടത്തി ഹോർമുസിന്റെ നിയന്ത്രണം പിടിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വിവിധ യുഎസ് മാധ്യമങ്ങൾ അറിയിച്ചു. അതിനിടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇന്ന് വെളുപ്പിനും ഇറാൻ മിസൈൽ വർഷം തുടർന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News