ഖാംനഈയുടേത് രക്തസാക്ഷിത്വമെന്ന് ഇറാന്‍; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

ഖംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനെതിരായ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമാണെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ

Update: 2026-03-01 03:14 GMT
Editor : ലിസി. പി | By : Web Desk

തെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത് ഇന്ന് പുലര്‍ച്ചെയെന്ന് റിപ്പോര്‍ട്ട്.  ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാന്‍ അറിയിച്ചു. ഖംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനെതിരായ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമാണെന്ന്  ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചു. ഖാനഈയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

ഖാംനഇയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളിൽ ഏകദേശം 40 ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം,  ഖംനഈയുടെ മകളും കൊച്ചുമകളുമടക്കം നാല് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. തെല്‍ അവീവ്  അടക്കം നിരവധിയിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News