ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്

Update: 2026-03-01 05:41 GMT
Editor : ലിസി. പി | By : Web Desk

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി  സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി അറിയിച്ചു. പരമോന്നത നേതാവിന്‍റെ മരണത്തില്‍ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു.  ശനിയാഴ്ച പുലർച്ചെ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു.  ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

Advertising
Advertising

ഇറാനിൽ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ  201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ രണ്ട് സ്കൂളുകൾ ഇസ്രായേൽ ആക്രമിച്ചു. തെക്കൻ നഗരമായ മിനാബിലെ ഷാജരെ തയ്യെബെ ഗേൾസ് എലിമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തില്‍ 108 പേരും തെഹ്റാനിലെ  ഒരു സ്കൂളിൽ രണ്ട് പേരും കൊല്ലപ്പെട്ടു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News