ഖാംനഈയെ വധിച്ചെന്ന് യുഎസും ഇസ്രായേലും; നിഷേധിച്ച് ഇറാന്‍

ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

Update: 2026-03-01 02:50 GMT
Editor : ലിസി. പി | By : Web Desk

തെല്‍ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊലപ്പെടുത്തിയതായി അമേരിക്കയും ഇസ്രായേലും അവകാശപ്പെട്ടു. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. എന്നാൽ വാർത്ത ഇറാൻ നിഷേധിച്ചു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടു. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ പേരില്ല. ഖാംനഈ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ നെതന്യാഹു പറഞ്ഞിരുന്നത്. 

Advertising
Advertising

അതേസമയം, ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ദുബൈയിലും ഖത്തറിലും വീണ്ടും മിസൈൽ ആക്രമണമുണ്ടായി. ബഹ്‌റൈനിലെ ജൂഫൈർ കേന്ദ്രീകരിച്ച് അർധരാത്രിയും ഇറാൻ ആക്രമണം തുടർന്നു. ഇസ്രായേലിലും ഇറാന്റെ ആക്രമണമുണ്ടായി. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തെൽഅവീവിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്നലെ രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 കുട്ടികള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള ഓപ്പറേറ്റര്‍മാര്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് മേഖലയിലെ വ്യോമപാത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരിക്കുകയാണ്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News