Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ബ്രിട്ടൺ: ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്ത സംഗീതോത്സവത്തിൽ ഇസ്രായേലി സൈന്യത്തിനെതിരെ പാട്ടുമായി ഐറിഷ് ബാൻഡ് നീകാപ്പ്. ഇന്നലെ ഗ്ലാസ്റ്റണ്‍ബറിയില്‍ നടന്ന പരിപാടിയിലാണ് ബ്രിട്ടീഷ് പോപ്പ് പാട്ടുകാരായ ബോബ് വൈലന്‍ ഫലസ്തീനിൽ വംശഹത്യ നടത്തുന്ന ഇസ്രായേലി സൈന്യത്തെ വിമർശിച്ചും ഫലസ്തീൻ ജനതയെ അനുകൂലിച്ചും സംഗീതം ആലപിച്ചത്. പരിപാടിക്കിടെ യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറെയും വിമര്‍ശിച്ചു. ഇതോടെ ബിബിസി പരിപാടിയുടെ ലൈവ് കട്ട് ചെയ്തു. ബിബിസിയിൽ തത്സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളെ ലേബർ സർക്കാർ ശക്തമായി അപലപിച്ചു.
സംഭവം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഇസ്രായേലി എംബസിയിൽ നിന്നും ഫെസ്റ്റിവൽ സംഘാടകരിൽ നിന്നും പ്രതിഷേധത്തിന് കാരണമായി. അതേസമയം, വിദ്വേഷ പ്രസംഗമോ പ്രകോപനമോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പരാമർശമാണ് പരിപാടിയിൽ ഉണ്ടായതെന്നും വളരെയധികം അസ്വസ്ഥതയുണ്ടെന്നും യുകെയിലെ ഇസ്രായേൽ എംബസി ഒരു പ്രസ്താവനയിൽ പറഞ്ഞു. യുകെ സാംസ്കാരിക സെക്രട്ടറി ലിസ നാൻഡി ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഗായകനും ഗിറ്റാറിസ്റ്റുമായ ബോബി വൈലനും ഡ്രമ്മർ ബോബി വൈലനും അടങ്ങുന്ന പങ്ക് ഡ്യുവോ 'ഫ്രീ ഫലസ്തീൻ', 'ഡെത്ത് ടു ദി ഐഡിഎഫ്' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ സംഗീത പരിപാടി സോഷ്യൽ മീഡിയയിൽ ഇസ്രായേൽ പിന്തുണക്കാരുടെ രോഷത്തിന് കാരണമായി. എന്നാൽ തന്റെ പ്രകടനത്തിനെതിരായ പ്രതികരണങ്ങൾക്കെതിരെ ഞായറാഴ്ച രാവിലെ തന്നെ സോഷ്യൽ മീഡിയയിൽ ബോബ് രംഗത്തെത്തി. പിങ്ക് ഐസ്ക്രീം നിറച്ച ടബ്ബുമായി പോസ് ചെയ്തുകൊണ്ട് അദ്ദേഹം എഴുതി: 'സോഷ്യൽ മീഡിയയിൽ സയണിസ്റ്റുകൾ കരയുമ്പോൾ, ഞാൻ രാത്രി വൈകി ഐസ്ക്രീം കഴിക്കുന്നു.'