ഗസ്സയിൽ നിരന്തര ആക്രമണവും യെല്ലോ ലൈൻ മറികടന്നുള്ള സൈനിക നടപടികളും തുടർന്ന്​ ഇസ്രായേൽ

പത്ത്​ ലക്ഷം ഫലസ്തീനികൾ ഗസ്സയിൽ കടുത്ത ദുരിതത്തിലെന്നും​ യുഎൻ ഏജൻസി

Update: 2025-11-22 03:13 GMT

ഗസസിറ്റി: ഗസ്സയിൽ നിരന്തര ആക്രമണവും യെല്ലോ ലൈൻ മറികടന്നുള്ള സൈനിക നടപടികളും തുടർന്ന്​ ഇസ്രായേൽ. ഗസ്സയിലും വെസ്റ്റ്​ ബാങ്കിലുമായി നാല്​ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന കരാർലംഘനം സമാധാനം തകർക്കുമെന്ന്​ യു.എൻ മുന്നറിയിപ്പ്​. പത്ത്​ ലക്ഷം ഫലസ്തീനികൾ ഗസ്സയിൽ കടുത്ത ദുരിതത്തിലെന്ന്​ യു.എൻ ഏജൻസി.

ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ്​ ബാങ്കിലും ക്രൂരത തുടർന്ന്​ ഇസ്രായേൽ. ഖാൻ യൂനുസിലും റഫയിലുമാണ്​ രണ്ട്​ ഫലസ്തീനികൾ കൊല്ലപ്പെട്ടത്​. അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ രണ്ട്​ കുട്ടികളെയും ഇസ്രായേൽ സേന വെടിവെച്ചു കൊന്നു. നബുലസ്​ പട്ടണത്തിൽ ഫലസ്​തീൻ സുരക്ഷാ സേനാംഗവും വെടിയേറ്റു മരിച്ചു. ഗസ്സയുടെ പല ഭാഗത്തും യെല്ലോ ലൈൻ മറികടന്ന്​ 300 മീറ്ററോളം ഉള്ളിലേക്ക്​ ഇസ്രായേൽ കരസേന നീങ്ങിയത്​ വെടിനിർത്തൽ കരാറിന്‍റെ ഭാവി സംബന്​ധിച്ച ആശങ്ക വർധിപ്പിച്ചു. ഒക്​ടോബർ പത്തിന്​ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ സാധുത ത​ന്നെ ​ചോദ്യം ​ചെയ്യുന്നതാണ്​ ​ഇസ്രാ​യേൽ നീക്കമെന്ന​്​ ഹമാസ്​ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ലബനാനി​ലെ ഫലസ്​തീൻ അഭയാർഥി ക്യാമ്പിൽ ​േബാംബിട്ടതിലൂ​ടെ​ 13 ഹമാസ്​ ​പോരാളികളെ വധിച്ചതായി ഇസ്രാ​യേൽ സേന ആരോപിച്ചു. എന്നാൽ ലബനാനിൽ സാധാരണ ഫലസ്തീൻകാ​രെയാണ്​ ഇസ്രാ​യേൽ വധിച്ചതെന്ന്​ ഹമാസ്​ വ്യക്​തമാക്കി.

Advertising
Advertising

ഗസ്സ മുനമ്പിൽ ഹമാസിന്റെ ഒരു സു​പ്രധാന തുരങ്കം കണ്ടെത്തിയെന്ന്​ ഇസ്രായേൽ പ്രതി​രോധ സേന പറഞ്ഞു. . തുരങ്കത്തിന് ഏഴു കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളുമുണ്ടെന്ന് ഐഡിഎഫ് ചൂണ്ടിക്കാട്ടി. വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ, ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതായി 'യുനർവ' അറിയിച്ചു. പത്ത്​ ലക്ഷത്തിലേ​റെ അഭയാർഥികളായ ഫലസ്​തീൻ ജനതക്ക്​ അടിയന്തര താത്ക്കാലികതാമസ സൗകര്യം ഒരുക്കണ​മെന്നും ഏജൻസി ആവശ്യപ്പെട്ടു. ഗസ്സയിലേക്ക്​ താൽക്കാലിക ടെൻന്‍റുകളും മറ്റും അയക്കുന്നതിന് ഇ​സ്രായേൽ കർശന നിയന്ത്രണം തുടരുകയാണ്​

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News