ഇറാനെ യുഎസ് ആക്രമിച്ചതിന് പിന്നാലെ തിരിച്ചടി ഭയന്ന് ഇസ്രായേൽ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ചു

ഈജിപ്തിലേക്കും ജോർദാനിലേക്കുമുള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി ഇസ്രായേൽ തുറമുഖ അതോറിറ്റി അറിയിച്ചു

Update: 2025-06-22 05:26 GMT
Editor : നബിൽ ഐ.വി | By : Web Desk

തെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ച് ഇസ്രായേൽ. മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.

അമേരിക്കയുടെ അത്ഭുതകരമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ട്രംപിന്‍റെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ആക്രമണം നടത്തിയ ട്രംപിനെയും നെതന്യാഹു അഭിനന്ദിച്ചു. ഓപ്പറേഷൻ റൈസിംഗ് ലയണിൽ, ഇസ്രായേൽ ശരിക്കും അത്ഭുതകരമായ കാര്യങ്ങൾ ചെയ്തു. എന്നാൽ ഇന്ന് രാത്രി ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ, അമേരിക്ക നടത്തിയത് ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തതാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ ഇല്ലാതാക്കാന്‍ ട്രംപ് പ്രവർത്തിച്ചു. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് പ്രതികരിച്ചു. അതിശയകരമായ സൈനിക വിജയമെന്നാണ് ട്രംപ് ആണവകേന്ദ്രങ്ങളെ ആക്രമിച്ചതിനെ വിശേഷിപ്പിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News