ഇസ്രായേൽ ആക്രമണം: ഗസ്സയിൽ മരണം 370 ആയി; 2,200 പേർക്ക് പരിക്ക്

പശ്ചിമേഷ്യയിൽ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രായേലും കൂട്ടാളികളുമെന്ന് ഇറാൻ

Update: 2023-10-08 15:29 GMT
Editor : anjala | By : Web Desk

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ മരണം 370 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. 2,200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച ഇസ്രായേലികളുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. 2000 പേർക്ക് പരിക്കുണ്ട്. രാജ്യത്തിനുള്ളിൽ കടന്ന് നടത്തിയ ആക്രമണത്തിന് ഗസ്സക്ക് മേൽ കൂടുതൽ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ. വ്യോമാക്രമണവും ഏറ്റുമുട്ടലും ശക്​തിയാർജിച്ചതോടെ ഇസ്രായേലിലും ഗസ്സയിലും മരണസംഖ്യ ഉയരുന്നു. 

Advertising
Advertising

ഇസ്രായേലിന്റെ കടന്നുകയറ്റം ഗുരുതര പ്രത്യാഘാതങ്ങൾക്ക്​ ഇടയാക്കുമെന്ന്​ 57 അംഗ ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.ഐ.സി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രായേലും കൂട്ടാളികളുമെന്ന് ഇറാൻ പ്രതികരിച്ചു. ജർമനിയിലെ ജൂത കേന്ദ്രങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ജർമൻ ചാൻസലർ അറിയിച്ചു. എന്നാൽ ഇസ്രായേലിന്റെ സുരക്ഷയ്ക്ക്​ എല്ലാവിധ പിന്തുണയും നൽകുമെന്ന്​ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഉറപ്പു നൽകി. സ്​ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ന്​ രാത്രി യു.എൻ രക്ഷാസമിതി അടയന്തര യോഗം ചേരുന്നുണ്ട്​.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News