'ദോഹയിലെ ആക്രമണം അമേരിക്കയുടെ അറിവോടെ'; ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ്‌

യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2025-09-09 15:52 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ ഖത്തറിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി യുഎസ്. ഖത്തർ ആക്രമണം ഇസ്രായേൽ നേരത്തെ അറിയിച്ചെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദോഹയിലെ ഹമാസ് റസിഡൻഷ്യൽ ഹെഡ്ക്വാർട്ടേഴ്സിലാണ് ഇസ്രായേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ ശാന്തം, അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

അതേസമയം ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.  ഇസ്രായേലിന്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയെന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ഇസ്രായേലിന്റെ നീക്കം മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നല്‍കുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News