ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 73 പേർ കൊല്ലപ്പെട്ടു

വർധിച്ചുവരുന്ന ആക്രമണം കാരണം ഗസ്സ നഗരത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു

Update: 2025-10-02 05:07 GMT

ഗസ്സ: അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ കുറഞ്ഞത് 73 കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ബോംബാക്രമണത്തെ തുടർന്ന് ഗസ്സയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളും സ്കൂളുകളും ആശുപത്രികളും നശിച്ചു.

വർധിച്ചുവരുന്ന ആക്രമണം കാരണം ഗസ്സ നഗരത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു. കഴിഞ്ഞ ആഴ്ച എൻ‌ജി‌ഒ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഗസ്സയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Advertising
Advertising

ഗസ്സ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രക്കായി സിവിലിയന്മാർ ആശ്രയിക്കുന്ന സുപ്രധാന ഇടനാഴികളിൽ ഒന്നായ അൽ-റാഷിദ് സ്ട്രീറ്റ് ഇസ്രായേൽ സൈന്യം അടച്ചതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇസ്രായേലി ബോംബാക്രമണം മൂലം ആയിരക്കണക്കിന് ഫലസ്തീനികൾ വടക്ക് നിന്ന് തെക്കോട്ട് ഈ അപകടകരമായ പാതയിലൂടെ പലായനം ചെയ്യാൻ നിർബന്ധിതരായി.

ഇസ്രായേൽ സൈന്യം ഗസ്സ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന താമസക്കാർക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്സ് അന്ത്യശാസനം നൽകി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിയിൽ ഹമാസിന്‍റെ പ്രതികരണം നാളേക്കകം ഉണ്ടാകും. ഹമാസ്​ പദ്ധതി തള്ളുമെന്നാണ്​ സൂചന.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News