മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ അതിക്രമം; ഫലസ്തീനികളെ പള്ളിയിൽനിന്ന് പുറത്താക്കി

പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി.

Update: 2023-03-26 01:58 GMT

Al Aqsa Mosque

ജറുസലേം: മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ അതിക്രമം. റമദാനിലെ ആദ്യ വെള്ളിയാഴ്ച നൂറുകണക്കിന് ഫലസ്തീനികൾ മസ്ജിദുൽ അഖ്‌സയിൽ പ്രാർഥനക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് ഇസ്രായേൽ സൈന്യം പള്ളിയിൽ അതിക്രമിച്ചുകയറിയത്.

പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി. ഇസ്രായേൽ സൈന്യം ആളുകളെ അക്രമിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News