മരിച്ചവരേയും വെറുതെവിട്ടില്ല; ഗസ്സയിലെ സെമിത്തേരിയും ഇടിച്ചുനിരത്തി ഇസ്രായേൽ

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18, 787 ആയി.

Update: 2023-12-14 15:52 GMT

ഗസ്സ: ജീവിച്ചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ വ്യത്യാസമില്ലാതെ ഗസ്സയിൽ ഇസ്രായേൽ ക്രൂരത. വടക്കൻ ഗസ്സയിലെ സെമിത്തേരിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെമിത്തേരിയിലെ കല്ലറകൾ ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. തകർക്കപ്പെട്ട കല്ലറകളുടെ ദൃശ്യങ്ങൾ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിനിടെ ബന്ദിമോചന ചർച്ചക്കായി ഖത്തറിലേക്ക് പോകാൻ തയ്യാറായ മൊസാദ് തലവന്റെ നീക്കം ഇസ്രായേൽ യുദ്ധ കാബിനറ്റ് തടഞ്ഞു. ഇസ്രായേൽ ചാരസംഘടനയുടെ തലവൻ ഡേവിഡ് ബെർണേയുടെ യാത്രയാണ് യുദ്ധ കാബിനറ്റ് തടഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News