ഗസ്സയിൽ വെടിനിര്‍ത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

വടക്കൻ ഗസ്സയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ​ ഇസ്രായേൽ സേന തകർത്തു

Update: 2025-11-05 01:46 GMT
Editor : Jaisy Thomas | By : Web Desk

Photo| Reuters

തെൽ അവിവ്: വെടിനിർത്തൽ ലംഘിച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ ഒരു മരണവും നിരവധി പേർക്ക്​ പരിക്കും. വടക്കൻ ഗസ്സയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ​ ഇസ്രായേൽ സേന തകർത്തു.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽസേനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക്​ പരിക്കേൽക്കുകയുംചെയ്തു.ഗസ്സ സിറ്റിയിലും മറ്റും നടന്ന വ്യാപക ആക്രമണങ്ങളിൽ നിരവധി വസതികൾ തകർന്നു. ജബാലിയയിൽ ബോംബക്രമണത്തിലൂടെ ഹമാസ്​ തുരങ്കം തകർത്തതായി ഇസ്രായേൽ സേന അറിയിച്ചു. ശുജാഇയ്യയിലും വെടിനിർത്തൽ ലംഘിച്ച്​ രണ്ട്​ തവണ ആക്രമണം നടന്നു. തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ ഗസ്സയിലെ ഫലസ്​തീൻ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.

Advertising
Advertising

അതേസമയം ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്​ റെഡ്​ക്രോസ്​ മുഖേന ഇസ്രായേലിന്​ കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾക്കായിതെരച്ചിൽ തുടരുകയാണ്​. ഗസ്സയിലേക്കുള്ള സഹായം വർധിപ്പിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന്​ യുനിസെഫ്​ വ്യക്​തമാക്കി. ആവശ്യമായ ഭക്ഷ്യോൽപന്നങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ്​ ഗസ്സയിൽ ഇപ്പോൾ ലഭിക്കുന്നതെന്ന്​ യുനിസെഫ്​ മിഡിൽ ഈസ്റ്റ്​ കമ്യൂണിക്കേഷൻ മാനേജർ ടെസ്​ ഇൻഗ്രാം പറഞു. അധിനിവിഷ്ടവെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രയേൽ സുരക്ഷാസേനയുടെ അതക്രമം തുടർന്നു.

തുൽക്​റാമിൽ ഫലസ്തീൻ പോരാളികളും ഇസ്രായേൽ സുരക്ഷാസേനയും ഏറ്റുമുട്ടി. അതിനിടെ, തീവ്രവാദ ബന്​ധം ചുമത്തി ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക്​ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഇസ്രയേൽ പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ കരട്​ നിയമം റദ്ദാക്കണമെന്ന്​ അമ്പത്തേഴംഗ ഇസ്​ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസി ആവശ്യപ്പെട്ടു. വവേചനപരവും നിയമവിരുദ്ധവുമാണ്​ വിവാദ ബില്ലെന്ന്​ പ്രസ്താവനയിൽ ഒഐസി കുറ്റപ്പെടുത്തി.

ഫലസ്തീനി തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ട്​ ഇസ്രായേൽ സൈന്യം. വീഡിയോ പുറത്തുവിട്ടതിന്​ മുൻ സൈനിക പ്രോസിക്യൂട്ടറെ ഇസ്രായേൽ ​പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്​ ചെയ്തിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News