1.3 കോടി വാര്‍ഷിക ശമ്പളം, മാസത്തില്‍ 20 ദിവസം അവധി; യുകെ ഡോക്ടര്‍മാര്‍ക്ക് വമ്പന്‍ ഓഫറുമായി ആസ്ത്രേലിയ

ബ്ലൂഗിബ്ബൺ മെഡിക്കൽ റിക്രൂട്ട്‌മെന്‍റിന്‍റേതാണ് പരസ്യം

Update: 2023-05-15 04:54 GMT

യുകെ ഡോക്ടര്‍മാരെ തേടിയുള്ള പരസ്യം 

ലണ്ടന്‍: യുകെയിലെ ഡോക്ടര്‍മാരെ ലക്ഷ്യമിട്ട് ആസ്ത്രേലിയയുടെ വമ്പന്‍ ഓഫര്‍. കനത്ത ശമ്പളം വാഗ്ദാനം ചെയ്തുള്ള ഒരു തൊഴില്‍ പരസ്യമാണ് ജൂനിയര്‍ ഡോക്ടര്‍മാരെ ആസ്ത്രേലിയയിലേക്ക് ആകര്‍ഷിക്കുന്നത്.

ബ്ലൂഗിബ്ബൺ മെഡിക്കൽ റിക്രൂട്ട്‌മെന്‍റിന്‍റേതാണ് പരസ്യം. അപകടകരമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവുള്ള അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരെയാണ് ആസ്ത്രേലിയ തേടുന്നത്. ഒരു മാസത്തില്‍ 10 ഷിഫ്റ്റുകളില്‍ മാത്രം ജോലി ചെയ്താല്‍ മതി. ബാക്കി 20 ദിവസം യാത്ര ചെയ്യാനും മറ്റു വിനോദങ്ങള്‍ക്കും അവസരമുണ്ട്. വാർഷിക ശമ്പളം $240,000 ഓസ്‌ട്രേലിയൻ ഡോളറാണ് (1.3 കോടി രൂപ).കൂടാതെ താമസസൗകര്യവും നല്‍കുന്നു. 2.7 ലക്ഷം രൂപയുടെ സൈൻ ഇൻ ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) കരിയർ വെബ്‌സൈറ്റിലാണ് പരസ്യം കൊടുത്തിരിക്കുന്നത്. എഴുത്തുകാരനും മുൻ മെഡിക്കൽ സ്‌പെഷ്യലിസ്റ്റുമായ ആദം കെയാണ് പരസ്യത്തിന്‍റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്.

Advertising
Advertising

"ബിഎംജെയിൽ ഇത് കാണുന്നത് എത്ര നിരാശാജനകമാണ്.ഇതെല്ലാം സര്‍ക്കാരിനെ ഒരു വലിയ ചോദ്യത്തിലേക്ക് നയിക്കുന്നു. ഡോക്ടർമാരുടെ ന്യായമായ ശമ്പള ആശങ്കകൾ, അവരുടെ അവസ്ഥകൾക്കും ക്ഷേമത്തിനും ഒപ്പം നിങ്ങൾ അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ, അവർ എവിടേക്കാണ് പോകുന്നതെന്ന് ഊഹിക്കുക?" ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു. എൻഎച്ച്എസിലെ ജൂനിയർ ഡോക്ടർ എന്ന നിലയിലുള്ള തന്‍റെ കഠിനമായ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 'ദിസ് ഈസ് ഗോയിംഗ് ടു ഹർട്ട്' എഴുതിയ ബെസ്റ്റ് സെല്ലിംഗ് പുസ്തകം എഴുതിയ ആദം കേയെ പരാമർശിച്ചുകൊണ്ടുള്ളതാണ് പരസ്യവാചകമെന്ന് ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News