ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കമല ഹാരിസ്

ഗസ്സ സിറ്റിയില്‍ ഭക്ഷ്യണത്തിന് വേണ്ടി കാത്തിരുന്ന 100-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തെ കമല ഹാരിസ് അഭിസംബോധന ചെയ്തു

Update: 2024-03-04 05:38 GMT
Advertising

വാഷിങ്ടൺ:ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 'ഗസ്സയില്‍ ജനങ്ങള്‍ വിശപ്പും ദാഹവും കൊണ്ട് മരിക്കുകയാണ്. സാഹചര്യങ്ങള്‍ വളരെ ഭയാനകവും നമ്മുടെ മനുഷ്യത്വത്തിന് എതിരുമാണ്. ഇതിന് ഉത്തരവാദി ഇസ്രായേലാണ്. കമല ഹാരിസ് പറഞ്ഞു. ഗസ്സയിലെ മാനുഷിക നാശം കുറയ്ക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും ഹാരിസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഗസ്സയിലെ ജനങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്. സാഹചര്യങ്ങള്‍ മനുഷ്യത്വ രഹിതമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മനുഷ്യത്വം നമ്മോട് പറയുന്നു. ഇതിന് വേണ്ടി ഇസ്രായേല്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും ഇത് വേഗത്തിലാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത കമലാ ഹാരിസ് ബന്ദികളായ എല്ലാവരെയും മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേലുമായി വെടിനിര്‍ത്തല്‍ വേണമെന്നാണ് ഹമാസിന്റെ ആഗ്രഹമെന്നും ഹാരിസ് പറഞ്ഞു.

ഇസ്രായേല്‍ അതിര്‍ത്തികള്‍ തുറക്കണമെന്നും സഹായ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്ന സൈനികരെയും വാഹനങ്ങളേയും ഇസ്രായേല്‍ ലക്ഷ്യം വെക്കരുത്. അടിസ്ഥാന സേവനങ്ങള്‍ പുനഃസ്ഥാപിക്കണം. എന്നാല്‍ മാത്രമേ കൂടുതല്‍ ഭക്ഷണവും വെള്ളവും ഇന്ധനവും ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂയെന്ന് ഹാരിസ് ചൂണ്ടിക്കാട്ടി.

ഗസ്സ സിറ്റിയില്‍ ഭക്ഷ്യണത്തിന് വേണ്ടി കാത്തിരുന്ന 100-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തെ കമല ഹാരിസ് അഭിസംബോധന ചെയ്തു. 'ഭയാനകമായ ദുരന്തത്തിന്റെ ഇരകള്‍ക്കായി ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു.'അവര്‍ പറഞ്ഞു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News