ഗസ്സയിലെ സയണിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധിക്കുക: കേരള ജംഇയ്യത്തുൽ ഉലമ

ഗസ്സയുടെ മണ്ണിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളടക്കമുള്ള ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കണമെന്നും കെജെയു ആവശ്യപ്പെട്ടു

Update: 2025-09-17 12:47 GMT

കോഴിക്കോട്: നിരന്തരമായ ബോംബാക്രമണങ്ങളിലൂടെ ഗസ്സയിൽ തീ നിറക്കുന്ന ജൂത സയണിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ. ഗസ്സയുടെ മണ്ണിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളടക്കമുള്ള ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കണമെന്നും കെജെയു ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള തെമ്മാടിത്തമാണ് ഇസ്രായേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിരപരാധികളായ ജനങ്ങളെ ഫലസ്തീനിൽ നിന്ന് ഉന്മൂലനം ചെയ്യാനും വംശഹത്യയിലൂടെ അവരുടെ മണ്ണ് പിടിച്ചെടുക്കാനുമുള്ള ജൂത ഭീകര രാഷ്ട്രത്തിന്റെ ശ്രമങ്ങൾ മാനവികതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുകയാണ്. ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കൊലകളെയും കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെയും ന്യായീകരിക്കുകയും വർഗീയത പരത്തുകയും ചെയ്യുന്ന സംഘി, കൃസംഘി പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തണം. മനുഷ്യത്വത്തോടൊപ്പം ചേർന്നുനിൽക്കുന്ന സാംസ്‌കാരിക നായകരെ അധിക്ഷേപിക്കുന്ന നടപടി അപലപനീയമാണ്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർത്താൻ കെഎൻഎം നടത്തുന്ന മേഖലാ സമ്മേളനങ്ങൾ വിജയിപ്പിക്കണമെന്നും കെജെയു ആഹ്വാനം ചെയ്തു. പി. മുഹ്യിദ്ദീൻ മദനി, പി.പി മുഹമ്മദ് മദനി, എൻ.എ.എം ഇസ്ഹാഖ് മൗലവി, എം.ടി അബ്ദുസ്സമദ് സുല്ലമി, അബ്ദുറഹ്മാൻ മദീനി, എൻ.വി സകരിയ്യ മൗലവി, എം.സ്വലാഹുദ്ദീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, ഹനീഫ് കായക്കൊടി സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News