ഇസ്രായേലിൽ ഫലസ്തീൻ തടവുകാരെ വധിക്കാൻ ബിൽ പാസാക്കി നെസെറ്റ്

ഗസ്സയിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു

Update: 2025-09-29 11:18 GMT

Palestine Prisoners | Photo: Quds News Network 

തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. 'ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.' ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ 'നിയമവിരുദ്ധം' എന്ന് അപലപിച്ചു. ബിൽ ഇപ്പോൾ ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും. എന്നിരുന്നാലും ഈ പ്രക്രിയയെക്കുറിച്ചുള്ള നിയമപരമായ തർക്കങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Advertising
Advertising

2022 അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന് ഭരണ സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ. 2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഒരു നിയമത്തിന്റെ പ്രാഥമിക വായനക്ക് നെസെറ്റ് അംഗീകാരം നൽകി.

അതേസമയം, ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് - ബെഞ്ചമിൻ നെതന്യാഹു നിർണായക ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. യുദ്ധവിരാമം ലക്ഷ്യമിട്ട്​ അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചർച്ച. ഗസ്സയിൽ ഗവർണർ ജനറലായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് പദ്ധതി. കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സ ആക്രമണത്തെ വിമർശിച്ച് ട്രംപിന് ബന്ദികളുടെ ബന്ധുക്കൾ കത്ത് അയച്ചു. ഖത്തർ ആക്രമണത്തോടെ വെടിനിർത്തൽ ചർച്ച നിർത്തിവെച്ചുവെന്നാണ് ഹമാസിന്റെ നിലപാട്. ഗസ്സയിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News