2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ കവി ആൻ കഴ്സണ്

ക്ലാസിക്കൽ സാഹിത്യ പാരമ്പര്യങ്ങളോട് സർഗാത്മകമായി സംവദിച്ച്, സമകാലിക സാഹിത്യത്തിന് പുത്തൻ രൂപങ്ങൾ സമ്മാനിച്ച ധീരവും നൂതനവുമായ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി

Update: 2026-10-08 11:31 GMT

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ കവിയും പ്രബന്ധകാരിയുമായ ആൻ കഴ്സണ്. സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് വ്യാഴാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്. ക്ലാസിക്കൽ സാഹിത്യ പാരമ്പര്യങ്ങളോട് സർഗാത്മകമായി സംവദിച്ച്, സമകാലിക സാഹിത്യത്തിന് പുത്തൻ രൂപങ്ങൾ സമ്മാനിച്ച ധീരവും നൂതനവുമായ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.

കവിത, ഉപന്യാസം, പരിഭാഷ, നാടകം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് ആൻ കഴ്സൺ. ക്ലാസിക്കൽ വിഷയങ്ങളെ ആധുനിക ജീവിതനിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള രചനാശൈലിയാണ് ഇവരുടേത്. പ്രണയം, വിയോഗം, ധാർമികത തുടങ്ങിയ ആഴമേറിയ വിഷയങ്ങളാണ് കഴ്സന്റെ രചനകളിലെ പ്രധാന പ്രമേയങ്ങൾ.

1986-ൽ പുറത്തിറങ്ങിയ 'ഇറോസ് ദ ബിറ്റർസ്വീറ്റ്' (Eros the Bittersweet), 1998-ൽ പ്രസിദ്ധീകരിച്ച 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' (Autobiography of Red) തുടങ്ങിയവ ഇവരുടെ ശ്രദ്ധേയമായ കൃതികളാണ്. ഗുഗ്ഗൻഹൈം, മക്-ആർതർ ഫെലോഷിപ്പുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേരത്തെ ആൻ കഴ്സണെ തേടിയെത്തിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News