ദിവസവും 15 സിഗരറ്റ് വലിക്കുന്നതുപോലെ മാരകം; ഒറ്റപ്പെടല്‍ ഗുരുതര ആരോഗ്യ പ്രശ്നമെന്ന് ലോകാരോഗ്യ സംഘടന

ഏകാന്തത സാമൂഹികമായ ഒറ്റപ്പെടലിനും ബന്ധങ്ങളില്‍ നിന്നും പിന്‍മാറാനും ഇടയാക്കും

Update: 2023-11-17 04:20 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ജനീവ: ഒറ്റപ്പെടല്‍ ഗുരുതരമായ പ്രശ്നമാണെന്നും മാനസിക,ശാരീരിക ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന. വിഷാദം, ഉത്കണ്ഠ, ആത്മഹത്യ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളും ഹൃദ്രോഗം, പക്ഷാഘാതം, ഡിമെൻഷ്യ, അകാല മരണം എന്നിവയ്‌ക്കുള്ള സാധ്യത പോലുള്ള ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ ഏകാന്തത സാമൂഹികമായ ഒറ്റപ്പെടലിനും ബന്ധങ്ങളില്‍ നിന്നും പിന്‍മാറാനും ഇടയാക്കും. ഏകാന്തതയെ ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ നിരവധി കാര്യങ്ങളും തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്.ഏകാന്തത കേവലമൊരു മോശം വികാരം മാത്രമല്ല, അത് വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദ്രോഗം, ഓർമക്കുറവ്, മസ്തിഷ്കാഘാതം, വിഷാദരോഗം, ഉത്കണ്ഠ, അകാല മരണം എന്നിങ്ങനെ വിവിധ അവസ്ഥകൾക്ക് ഏകാന്തത കാരണമാകും. ഒറ്റപ്പെടലുള്ളയാളുടെ ആരോഗ്യം ദിവസം 15 സിഗരറ്റ് വലിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നത്തിന് സമാനമാണ്,അല്ലെങ്കില്‍ അതിനെക്കാള്‍ വലുതാണ്. സ്കൂളിലോ തൊഴിലിടങ്ങളിലോ ഉള്ള ഒറ്റപ്പെടല്‍ നമ്മുടെ പ്രകടനത്തെ ബാധിക്കും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News