ആയുധമേന്തി യുക്രൈന്‍ ജനത; എന്താണ് മോളട്ടവ് കോക്ടെയിൽ?

നിരവധിയിടങ്ങളിൽ റഷ്യൻ സേനക്ക് നേരെ നാട്ടുകാർ മോളട്ടവ് കോക്ടെയിൽ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്

Update: 2022-02-27 08:01 GMT

ഇരച്ചെത്തുന്ന റഷ്യൻ പടയെ തുരത്താൻ യുക്രൈനിലെ സാധാരണക്കാരുടെ കയ്യിൽ തോക്കിനൊപ്പമുള്ള മറ്റൊരായുധമാണ് മോളട്ടവ് കോക്ടെയിൽ. പേരുകേട്ടാൽ വല്ല പാനീയവുമാണോയെന്ന് തെറ്റിദ്ധരിക്കുമെങ്കിലും പെട്രോൾ ബോംബ് തന്നെയാണ് മോളട്ടവ് കോക്ടെയിൽ. അവസാന ശ്വാസം ചെറുത്തു നില്‍ക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് യുക്രൈന്‍ ജനത.

സ്വരാജ്യത്തെ സംരക്ഷിക്കാൻ ആയുധമെടുത്ത് പോരാടാനാണ് യുക്രൈന്‍ ജനതയോട് പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കി ആഹ്വാനം ചെയ്തിരിക്കുന്നത്. തെരുവുകളിലെല്ലാം തോക്കേന്തി കാവൽ നിൽക്കുന്ന നാട്ടുകാരെ യുക്രൈനിൽ കാണാം. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ആക്രമിച്ച് കയറുന്ന റഷ്യൻ പടയെ തുരത്താൻ സാധാരണക്കാരായ റഷ്യൻ പൗരൻമാരുടെ കൈവശമുള്ള പ്രധാന ആയുധമാണ് മോളട്ടവ് കോക്ടെയിൽ.

Advertising
Advertising

യുക്രൈന്‍ പ്രതിരോധ വകുപ്പ് മോളട്ടവ് കോക്ടെയിൽ ഉണ്ടാക്കി ശത്രുവിനെ നേരിടാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇത് എങ്ങനെയുണ്ടാക്കാമെന്നതിന്‍റെ മാർഗ നിർദേശങ്ങളും നൽകി. ഒഴിഞ്ഞ മദ്യക്കുപ്പിയിൽ പെട്രോളോ മറ്റ് എളുപ്പം തീപിടിക്കുന്ന വസ്തുവോ നിറച്ച് കോർക്കിന്‍റെ സ്ഥാനത്ത് തുണി തിരുകിയാണ് ഇതിന്‍റെ നിർമാണം. തുണിക്ക് തീകൊളുത്തി ശത്രുവിന് നേരെ എറിയും.

നിരവധിയിടങ്ങളിൽ റഷ്യൻ സേനക്ക് നേരെ നാട്ടുകാർ മോളട്ടവ് കോക്ടെയിൽ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുക്രൈനിലെ റേഡിയോ നിലയങ്ങളും ടി.വി ചാനലുകളും എല്ലാം മൊളട്ടവ് കോക്ടെയിൽ നിർമിക്കാൻ ജനങ്ങൾക്ക് പ്രത്യേക മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്.

റഷ്യ നാലു ഭാഗത്തു നിന്നും യുക്രൈനെ വളയുന്നതിനിടെ തോക്ക് കയ്യിലെടുത്ത് നിൽക്കുന്ന യുക്രൈന്‍ എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദികിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. തോക്കേന്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം കിര ട്വീറ്റ് ചെയ്തതിങ്ങനെയായിരുന്നു- യുക്രൈനിലെ ഓരോ പുരുഷനും സ്ത്രീയും പോരാടാൻ തയ്യാറാണ്. അവസാനം വരെ ഈ മണ്ണിനെ സംരക്ഷിക്കാന്‍ പൊരുതും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News