അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ആക്രമണത്തിൽ സൂരജിന്‍റെ സുഹൃത്തായ ചാലക്കുടി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്

Update: 2023-06-19 12:31 GMT

യെരേവാൻ: അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി സൂരജ് (27) ആണ് മരിച്ചത്. അർമേനിയയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്. വിസ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സൂരജിന്‍റെ സുഹൃത്തായ ചാലക്കുടി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി എത്തിയ ഇരുവരെയും തിരുവനന്തപുരം സ്വദേശിയായ വിസാ ഏജൻസിയുടെ സഹായികൾ ആക്രമിക്കുകയായിരുന്നെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ന് പുലർച്ചെയാണ് മരണം സംബന്ധിച്ച് വീട്ടിൽ വിവരം ലഭിച്ചത്.

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News