ഇത് റഹ്മത്ത് ഗഷ്കോരി; പാകിസ്താനിലെ രജനീകാന്തിന്‍റെ അപരന്‍

തലൈവറുമായി അമ്പരപ്പിക്കുന്ന സാമ്യമാണ് ഗഷ്കോരിക്കുള്ളത്

Update: 2022-11-04 06:29 GMT
Editor : Jaisy Thomas | By : Web Desk

ഇസ്‍ലാമബാദ്: ഒരാളെപ്പോലെ ഈ ലോകത്ത് ഏഴു പേര്‍ കാണുമെന്നാണ് പൊതുവെ പറയുന്നത്. അങ്ങനെ അതിശയിപ്പിക്കുന്ന രൂപസാദൃശ്യമുള്ള പലരെയും നമ്മള്‍ കണ്ടുമുട്ടാറുണ്ട്. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ. അത്തരത്തില്‍ ഒരാളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സാക്ഷാല്‍ രജനീകാന്തിന്‍റെ മുഖസാദ്യശ്യമാണ് പാകിസ്താന്‍കാരനായ റഹ്മത്ത് ഗഷ്കോരിയെ വൈറലാക്കുന്നത്.

തലൈവറുമായി അമ്പരപ്പിക്കുന്ന സാമ്യമാണ് ഗഷ്കോരിക്കുള്ളത്. റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഗഷ്കോരി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഗഷ്കോരിയിലെ രജനിയെ കണ്ടെത്തിയത്. ചിത്രങ്ങള്‍ വൈറലായതോടെ ഗഷ്കോരിയുടെ ഹെയര്‍സ്റ്റൈലും ശരീരഭാഷയുമെല്ലാം രജനിയെപ്പോലെ തന്നെയുണ്ടെന്ന് ചിലര്‍ കണ്ടെത്തി. ആദ്യമൊക്കെ ഇതു കേള്‍ക്കുമ്പോള്‍ ഗഷ്കോരിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെങ്കിലും ഇപ്പോള്‍ ആളുകളുടെ 'രജനി വിളി' ആസ്വദിക്കുന്നുണ്ട്.

Advertising
Advertising


സിബിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ സേവനമനുഷ്ഠിച്ച സമയത്ത്, രജനികാന്തുമായുള്ള സാമ്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഞാൻ കാര്യമായി എടുത്തിരുന്നില്ല എന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. "ഞാൻ വിരമിച്ചതിന് ശേഷം, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങി, പലരും എന്നെ ആ പേരിൽ വിളിക്കാൻ തുടങ്ങി. മഹാനായ ഒരു നടന്‍റെയും മനുഷ്യന്‍റെയും രൂപഭാവങ്ങളാൽ ദൈവം എന്നെ അനുഗ്രഹിച്ചുവെന്ന് മനസ്സിലാക്കിയപ്പോൾ മുതൽ ഞാൻ അത് സ്വീകരിച്ചു, "ഗഷ്കോരി പറയുന്നു.



പ്രശസ്തനായതോടെ ആരാധകരെ സന്തോഷിപ്പിക്കാനായി ചിത്രങ്ങള്‍ ഇടുക പതിവായി. സൂപ്പര്‍സ്റ്റാറിന്‍റെ മാനറിസങ്ങള്‍ അനുകരിക്കാന്‍ തുടങ്ങി. ''കറാച്ചിയില്‍ ഒരു മെഡിക്കല്‍ ചെക്കപ്പിനു പോയ സമയത്ത് ഒരു ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കുകയുണ്ടായി. ആളുകള്‍ എനിക്കു ചുറ്റും കൂടി സെല്‍ഫി എടുക്കുകയും മറ്റും ചെയ്തു. പലരും എന്നോട് രജനീകാന്താണോ എന്നു ചോദിക്കാറുണ്ട്. പാകിസ്താനിലെ രജനീകാന്താണെന്ന് ഞാന്‍ മറുപടി നല്‍കും'' ഗഷ്കോരി പറഞ്ഞു. ഇന്ത്യ,ബംഗ്ലാദേശ്, സൗദി അറേബ്യ, യു.എ.ഇ,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഗഷ്കോരിയുടെ ഫോട്ടോകള്‍ക്ക് കമന്‍റ് ചെയ്യാറുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News