യു.എസിൽ ചുഴലിക്കാറ്റ്, 26 മരണം; കനത്ത നാശനഷ്ടം

മിസിസിപ്പിയിൽനിന്ന് വരുന്ന ചിത്രങ്ങൾ ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

Update: 2023-03-26 02:48 GMT

Mississippi tornado

മിസിസിപ്പി: യു.എസ് സംസ്ഥാനങ്ങളായ മിസിസിപ്പിയിലും അലബാമയിലുമുണ്ടായ ചുഴലിക്കാറ്റിൽ 26 പേർ മരിച്ചു. മിസിസിപ്പിയിൽ 25 പേരും അലബാമയിൽ ഒരാളുമാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പി ഗവർണർ ടാറ്റെ റീവ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മിസിസിപ്പിയിൽനിന്ന് വരുന്ന ചിത്രങ്ങൾ ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ ഫെഡറൽ ഗവൺമെന്റുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഞായറാഴ്ച രാവിലെ അലബാമയുടെയും ജോർജിയയുടെയും ചില ഭാഗങ്ങളിൽ കൂടുതൽ ചുഴലിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചുഴലിക്കാറ്റിൽ തകർന്നു. പടിഞ്ഞാറൻ മിസിസിപ്പിയിലെ നഗരമായ റോളിങ് ഫോർക്ക് ചുഴലിക്കാറ്റിൽ പൂർണമായും തകർന്നു.

''എന്റെ നഗരം ഇല്ലാതായി, പക്ഷേ ഞങ്ങൾ പ്രതിരോധശേഷിയുള്ളവരാണ്. ഞങ്ങൾ തിരിച്ചുവരും''-റോളിങ് ഫോർക്ക് മേയർ എൽഡ്രിഡ്ജ് വാക്കർ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News