ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമന് 93ാം വയസിൽ നാലാം വിവാഹം

അപ്പോളോ 11 ദൗത്യത്തിലെ മൂന്നംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ

Update: 2023-01-22 07:56 GMT
Editor : Lissy P | By : Web Desk

എഡ്വിൻ ബുസ് ആൽഡ്രിനും ഭാര്യം ഡോ.അങ്ക ഫൗറയും

Advertising

വാഷിങ്ടൺ: ചന്ദ്രനിൽ രണ്ടാമത് കാലുകുത്തിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ എഡ്വിൻ ബുസ് ആൽഡ്രിൻ നാലാമതും വിവാഹിതനായി. 93- ാം പിറന്നാൾ ദിനത്തിലായിരുന്നു വിവാഹചടങ്ങ്. ദീർഘകാല പ്രണയത്തിനൊടുവിലായിരുന്നു ഡോ.അങ്ക ഫൗറിനെ മിന്നുചാർത്തിയത്. ശനിയാഴ്ച ട്വിറ്ററിൽ വിവാഹചിത്രങ്ങളും ആൽഡ്രിൻ പോസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ തങ്ങൾ വിവാഹിതരായെന്നാണ് ആൽഡ്രിൻ കുറിച്ചത്.

'ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഞാനും ഡോ. അങ്കാ ഫൗറും വിവാഹിതരായെന്ന് സന്തോഷത്തോടെ അറിയുന്നു. ഒളിച്ചോടുന്ന കൗമാരകമിതാക്കളെപ്പോലെ  ഞങ്ങൾ ആവേശത്തിലാണ്...' അദ്ദേഹം ട്വീറ്റ് ചെയ്തു.

ആൽഡ്രിന്റെ പോസ്റ്റിന് നിമിഷങ്ങൾക്കകം  22,000-ലധികം ലൈക്കുകൾ ലഭിച്ചു. നിരവധി പേർ ദമ്പതികളെ ആശംസിക്കുകയും ചെയ്തു. നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട് ആൽഡ്രിൻ.

1969-ലെ അപ്പോളോ 11 ദൗത്യത്തിൽ ചന്ദ്രനിൽ കാലുകുത്തിയ മൂന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളായിരുന്നു എഡ്വിൻ ബുസ് ആൽഡ്രിൻ. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി 19 മിനിറ്റിന് ശേഷമാണ് ആൽഡ്രിൻ ചന്ദ്രനിലിറങ്ങിയത്. അപ്പോളോ 11 ദൗത്യത്തിലെ മൂന്നംഗങ്ങളിൽ ജീവിച്ചിരിക്കുന്നയാൾ കൂടിയാണ് ഇദ്ദേഹം.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News