അഫ്ഗാനിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് നാറ്റോ രാജ്യങ്ങൾ

അൽഖാഇദ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ പിന്തുണക്കരുതെന്നും നാറ്റോ

Update: 2021-08-20 17:03 GMT
Editor : ijas
Advertising

അഫ്ഗാനിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് നാറ്റോ രാജ്യങ്ങൾ. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർക്കാരാണ് അഫ്ഗാനിൽ ആവശ്യം. മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ചട്ടങ്ങളും താലിബാൻ പാലിക്കണമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി. വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് നിർദേശം മുന്നോട്ട് വെച്ചത്. അൽഖാഇദ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ പിന്തുണക്കരുതെന്നും നാറ്റോ വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാനില്‍ നടന്ന ഗുരുതരമായ സംഭവങ്ങളില്‍ ഒറ്റക്കെട്ടായി ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതായും നാറ്റോ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലും അതിക്രമങ്ങളിലും അതിയായ ആശങ്ക പ്രകടിപ്പിക്കുന്നതായും യു.എന്‍ സുരക്ഷാ കൗൺസിലില്‍ ഇത് സംബന്ധിച്ച പ്രസ്താവന ആഗസ്റ്റ് 16ന് പറഞ്ഞിരുന്നതായും നാറ്റോ ചൂണ്ടിക്കാട്ടി. പൗരന്‍മാര്‍, അപകടസാധ്യതയുള്ള അഫ്ഗാനികൾ, നാറ്റോ രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവരെ അഫ്ഗാനില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിക്കുകയെന്നതാവുമെന്നും തങ്ങളുടെ അടുത്ത അടിയന്തര ദൗത്യമെന്നും നാറ്റോ അറിയിച്ചു. കാബൂളിലെ ഹമീദ് കർസായി ഇന്‍റർനാഷണൽ എയർപോർട്ട് വഴി സുരക്ഷിത യാത്രക്ക് അവസരം നല്‍കണമെന്നും നാറ്റോ ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നത് വരെ കാബൂള്‍ എയര്‍പോര്‍ട്ടില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു.

കഴിഞ്ഞ ഇരുപത് വർഷമായി ഭീകരവാദികളുടെ താവളമായി അഫ്ഗാനിസ്ഥാന്‍ മാറാതിരിക്കാന്‍ പരിശ്രമിക്കുന്നതില്‍ വിജയിച്ചതായും ഒരു ഭീകരവാദികളും തങ്ങളെ ഭയപ്പെടുത്താന്‍ അനുവദിക്കില്ലെന്നും നാറ്റോ അറിയിച്ചു. തീവ്രവാദത്തെ നിശ്ചയദാർഢ്യത്തോടെയും ദൃഢ നിശ്ചയത്തോടും പോരാടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നാറ്റോ വ്യക്തമാക്കി.

എന്നാൽ അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്ന നീക്കം ആർക്കും ഗുണം ചെയ്യില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ പറഞ്ഞു. താലിബാൻ സ്വാധീനം പരിഗണിച്ച് തുടർനടപടി വേണം. അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്ന നീക്കം ആർക്കും ഗുണം ചെയ്യില്ലെന്നും പുടിൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളുടെ രൂപത്തിൽ തീവ്രവാദികൾ അഫ്ഗാനിൽ എത്തുന്നത് തടയണമെന്നും പുടിൻ ആവശ്യപ്പെട്ടു.



 .  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News