100 വയസ് പിന്നിട്ടവര്‍ ഒരു ലക്ഷത്തോളം; ജപ്പാന്‍കാരുടെ ദീര്‍ഘായുസിന്‍റെ രഹസ്യം ഇതാണ്!

ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ

Update: 2026-01-13 09:39 GMT

ടോക്കിയോ: ലോകത്ത് ഏറ്റവും കൂടുതൽ 100 വയസ് പിന്നിട്ടവര്‍ ഉള്ള രാജ്യമാണ് ജപ്പാൻ. 2025 സെപ്റ്റംബർ വരെ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഏകദേശം ഒരു ലക്ഷമായി ഉയർന്നിട്ടുണ്ട്. ആകെ 99,763 പേര്‍ 100 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഈ ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുമുണ്ട്.

ജപ്പാന്‍റെ പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണക്രമങ്ങളും ദൈനംദിന ശാരീരിക പ്രവർത്തനങ്ങളുമാണ് ജപ്പാൻകാരുടെ ദീർഘായുസിന്‍റെ പ്രധാന ഘടകങ്ങളെന്ന് ഗവേഷണങ്ങൾ പറയുന്നു."ജപ്പാന്‍റെ ദീർഘായുസ്സ് ഭക്ഷണക്രമം കൊണ്ട് മാത്രം ഉണ്ടായതല്ല - അച്ചടക്കമുള്ളതും സജീവവും സാമൂഹികമായി ബന്ധപ്പെട്ടതുമായ ഒരു ജീവിതരീതിയിൽ ഉൾച്ചേർന്ന ഭക്ഷണശീലങ്ങളുടെ സഞ്ചിത ഫലമാണിത്" ഡൽഹിയിലെ സിറ്റി ഇമേജിംഗ് & ക്ലിനിക്കൽ ലാബ്‌സിന്‍റെ സ്ഥാപകനായ ഡോ. ആകാർ കപൂർ വിശദീകരിക്കുന്നു. ഭക്ഷണം കഴിക്കുന്നുവെന്നത് മാത്രമല്ല, എങ്ങനെ കഴിക്കുന്നുവെന്നതും പ്രധാനമാണ്. ശ്രദ്ധയോടെയുള്ള ഭക്ഷണം, വയറ് നിറയെ കഴിക്കാതെ, വിശപ്പിനുള്ള കഴിക്കുക എന്നത് ജപ്പാൻകാരുടെ രീതിയാണ്. അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളും അമിതമായ പഞ്ചസാരയുടെ ഉപഭോഗവും താരതമ്യേന കുറവാണ്. ഭക്ഷണക്രമം ജീവിതശൈലിയുമായി സംയോജിച്ച് പ്രവർത്തിക്കുന്നുവെന്ന് ഡോ. കപൂർ ഊന്നിപ്പറയുന്നു.

Advertising
Advertising

പ്രതിരോധശേഷി കൂട്ടുന്നതിനായി ജപ്പാനിലെ സ്ത്രീകൾ എപ്പോഴും മുൻകൈയെടുക്കുന്നു.പരിശോധനകൾ നടത്തുക, വൈദ്യോപദേശം പിന്തുടരുക, സമീകൃതാഹാരം പാലിക്കുക തുടങ്ങിയവ ജാപ്പനീസ് സ്ത്രീകളുടെ ശീലമാണെന്ന് ഡോ. കപൂര്‍ പറയുന്നു. ജപ്പാന്‍റെ ആരോഗ്യസംരക്ഷണ സംവിധാനമാണ് ദീർഘായുസിന്‍റെ നട്ടെല്ലായി പരക്കെ കണക്കാക്കപ്പെടുന്നത്.രാജ്യത്തെ താങ്ങാനാവുന്ന ഇൻഷുറൻസ് അധിഷ്ഠിത സംവിധാനം മിക്കവാറും എല്ലാവരെയും ഉൾക്കൊള്ളുന്നു. സ്പെഷ്യലിസ്റ്റ് ആശുപത്രി പരിചരണം മുതൽ ദന്തചികിത്സ വരെയുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു .

ജപ്പാനിലെ സ്ത്രീകൾക്ക് പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഗൈനക്കോളജിസ്റ്റുകളെ കാണാൻ കഴിയും. ഈ സ്പെഷ്യലിസ്റ്റുകൾ ക്ലിനിക്കുകൾ, ആശുപത്രികൾ, ലൈംഗികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് സേവനമനുഷ്ഠിക്കുന്നത്. ജപ്പാൻകാരുടെ ദീര്‍ഘായുസ് പെട്ടെന്നുണ്ടായ പ്രതിഭാസമൊന്നുമല്ല. ഭക്ഷണക്രമത്തിലെ മിതത്വം,വ്യായാമം, ശക്തമായ സാമൂഹിക ബന്ധങ്ങൾ, പ്രതിരോധത്തിന് മുൻഗണന നൽകുന്ന ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവയിൽ നിന്നും രൂപപ്പെട്ട ഒന്നാണെന്ന് ഡോ.കപൂര്‍ പറയുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News