കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും രാജ്ഞിക്കും കോവിഡ്

73 കാരനായ മുന്‍രാജാവിനും 70 കാരിയായ ഭാര്യക്കും കോവിഡ് ബാധിച്ച വിവരം നേപ്പാള്‍ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്

Update: 2021-04-21 03:03 GMT
Editor : Jaisy Thomas | By : Web Desk

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നേപ്പാളിലെ മുന്‍ രാജാവ് ജ്ഞാനേന്ദ്രയ്ക്കും രാജ്ഞി കോമള്‍ രാജ്യ ലക്ഷ്മി ദേവിയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. 73 കാരനായ മുന്‍രാജാവിനും 70 കാരിയായ ഭാര്യക്കും കോവിഡ് ബാധിച്ച വിവരം നേപ്പാള്‍ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഇവരുടെ സാമ്പിളുകള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുംഭമേള കഴിഞ്ഞെത്തിയ മുൻ രാജാവിനെയും രാജ്ഞിയെയും സ്വാഗതം ചെയ്യുന്നതിനായി നൂറുകണക്കിന് ആളുകൾ കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ഇരുവരുമായ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Advertising
Advertising

ഏപ്രില്‍ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയില്‍ പങ്കെടുത്തിരുന്നു. മഹാ കുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയത്. ബാബാ രാംദേവിന്‍റെ പതഞ്ജലി യോഗാപീഠത്തിലും ജ്ഞാനേന്ദ്ര ഷാ സന്ദര്‍ശനം നടത്തിയിരുന്നു. ഏപ്രില്‍ 11 ന് ജ്ഞാനേന്ദ്ര ഷാ തീര്‍ത്ഥാടകരും സന്ന്യാസിമാരും അടങ്ങുന്ന സമ്മേളനത്തിലും പങ്കെടുത്തു. മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഹരിദ്വാറിലെ ഹര്‍ കി പുരിയില്‍ സ്നാനവും ചെയ്തിരുന്നു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News