റഫയിൽ കരയാക്രമണം കടുപ്പിക്കുമെന്ന് നെതന്യാഹു; ജനങ്ങളെ ഒഴിപ്പിക്കാൻ സൈന്യത്തിന് നിർദേശം

റഫയിൽ പ്രവേശിക്കരുതെന്ന് ഇസ്രായേലിനോട് പറയുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ തോൽക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു

Update: 2024-02-11 07:41 GMT

കെയ്റോ: റഫക്ക്‌ നേരെ കരയാക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജനങ്ങളെ ഒഴിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്നും റിപ്പോർട്ട്. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും പ്രതിഷേധം അവഗണിച്ചാണ് റഫയിൽ കരയാക്രമണം കടുപ്പിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നത്.

റഫയിൽ പ്രവേശിക്കരുതെന്ന് ഇസ്രായേലിനോട് പറയുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ തോൽക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു. ലക്ഷങ്ങളെ ഇവിടെനിന്ന് ഒഴിപ്പിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

Advertising
Advertising

അതേസമയം, റഫയിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട ഈജിപ്തിന്റ ആകുലത സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ഇസ്രായേൽ മന്ത്രി മിറി റെഗേവ് പറഞ്ഞു. ഈജിപ്തുമായി സംഭാഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. റഫയിലെ വീടിന് നേരെ നടന്ന ആക്രമണത്തിൽ 25 പേർകൂടി കൊല്ലപ്പെട്ടിരുന്നു. 

അതെസമയം, യുദ്ധം ഗൾഫ് മേഖലയെയും ലോക സമ്പദ്ഘടനയെയും ഗുരുതരമായി ബാധിക്കുമെന്ന് ഐ.എം.എഫ് മേധാവി മുന്നറിയിപ്പ് നൽകി. യുദ്ധത്തിൻ്റെ ആഘാതം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ടൂറിസം മേഖലയെ ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കടലിലെ കപ്പൽ ചരക്ക് ഗതാഗതം കുറയുന്നത് ചരക്ക് ചെലവ് വർധിപ്പിക്കുന്നതായും ഐ.എം.എഫ് മേധാവി ചൂണ്ടിക്കാട്ടി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News