വനിതാ ജഡ്ജിയേയും വളർത്തുമൃ​ഗങ്ങളേയും വെടിവച്ച് കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ച് ഭർത്താവ്

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് തയാറായില്ല.

Update: 2022-11-28 14:56 GMT

വനിതാ ജഡ്ജിയേയും വളർത്തുമൃ​ഗങ്ങളേയും വെടിവച്ച് കൊന്ന് ഭർത്താവ്. മെക്സിക്കോയിലെ ലോസ് റാൻചോസ് മുനിസിപ്പൽ ജഡ്ജ് ഡയാനെ ആൽബർട്ടിനെയാണ് ഭർത്താവ് എറിക് പിങ്കർടൺ വെടിവച്ച് കൊന്നത്. തുടർന്ന് ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു.

ജഡ്ജിയേയും ഭർത്താവിനേയും വളർത്തുമൃ​ഗങ്ങളേയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ബെർനാലില്ലോ ​കൗണ്ടി ഷെരീഫ് ഓഫിസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എറിക് പിങ്കർടണിന്റെ സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ആൽബുകെർക്കിലെ റാഞ്ചിറ്റോസ് റോഡിലുള്ള ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ജഡ്ജിയേയും വളർത്തുമൃ​ഗങ്ങളേയും വെടിവച്ച് കൊന്ന ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നെന്നാണ് നി​ഗമനമെന്ന് പൊലീസ് പറയുന്നു. അതേസമയം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് തയാറായില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News