പാകിസ്താനിൽ നിർണായക നീക്കങ്ങൾ;രാജിവെക്കില്ലെന്ന് ഇമ്രാൻ ഖാൻ

വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്ക് സർക്കാർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറി

Update: 2022-04-09 18:46 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇസ്ലാമാബാദ്:രാജിവെക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തോൽവി സമ്മതിക്കില്ല.ദേശീയ അസംബ്ലിയിലെ നടപടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാക്ക് സർക്കാർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറി. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെ തുടർന്ന് അർധരാത്രി സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ചേരും. ഇതിനിടെ, ഇമ്രാനുമായി സൈനിക മേധാവി ഖമർ ജാവേദ് കൂടിക്കാഴ്ച നടത്തി.

ഒരു സർക്കാർ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്നു സർക്കാർ ഉത്തരവിട്ടതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകി. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടയ്ക്ക് ഇമ്രാൻ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അവിശ്വാസ പ്രമേയത്തിൽ ഇമ്രാൻ സർക്കാർ പരാജയപ്പെടുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഇമ്രാന്റെ നിർണായക നീക്കം. വോട്ടെടുപ്പ് നടന്നാൽ ഇമ്രാൻ ജയിക്കാനുള്ള സാധ്യതയില്ല. ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്ക് സുപ്രീം കോടതി ഉത്തരവിട്ടത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News