'പാകിസ്താൻ ആണവായുധമുള്ള രാജ്യം,ഇന്ത്യ ഡാം പണിതാൽ തകർക്കും'; ഭീഷണിയുമായി സൈനിക മേധാവി അസിം മുനീർ
അമേരിക്കയിലെ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം
Update: 2025-08-11 01:22 GMT
ന്യൂഡല്‍ഹി:സിന്ധുനദിയിൽ ഇന്ത്യ ഡാം പണിതാൽ തകർക്കുമെന്ന ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ. പാകിസ്താൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കുമെന്നുമാണ് ഭീഷണി.
അമേരിക്കയിലെ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. പാകിസ്താൻ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കും എന്നായിരുന്നു അസിം മുനീർ പറഞ്ഞത്.അമേരിക്കൻ മണ്ണിൽ നിന്ന് മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമാണ്.