ടൂറൊക്കെ കഴിഞ്ഞ് നാലുമാസത്തിനു ശേഷം ഫ്രിഡ്ജ് തുറന്നതാ; കാഴ്ച കണ്ട് ഞെട്ടി ദമ്പതികള്‍!

ടിക്ക്ടോക്കറായ സാറാ ഹെവാര്‍ഡാണ് തങ്ങളുടെ മാതാപിതാക്കള്‍ക്ക് സംഭവിച്ച അബദ്ധത്തിന്‍റെ വീഡിയോ ടിക്‍ടോകില്‍ പങ്കുവച്ചത്

Update: 2023-11-09 08:13 GMT

ഹെവാര്‍ഡ് ഫ്രിഡ്ജ് തുറക്കാന്‍ ശ്രമിക്കുന്നു

വാഷിംഗ്ടണ്‍: പുറത്തേക്ക് പോകുമ്പോഴോ ദൂരയാത്രക്ക് പോകുമ്പോഴോ വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യുന്നത് എല്ലാവരുടെയും പതിവാണ്. മെയിന്‍ സ്വിച്ച് തന്നെ ഓഫ് ചെയ്തിടാറുണ്ട്. എന്നാല്‍ അമേരിക്കയിലുള്ള ദമ്പതികള്‍ ടൂറിന് പോയപ്പോള്‍ ഫ്രിഡ്ജ് ഓഫാക്കാന്‍ മറന്നു. നാലു മാസം കഴിഞ്ഞ് തിരിച്ചെത്തി റഫ്രിജറേറ്റര്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു.

ടിക്ക്ടോക്കറായ സാറാ ഹെവാര്‍ഡാണ് തങ്ങളുടെ മാതാപിതാക്കള്‍ക്ക് സംഭവിച്ച അബദ്ധത്തിന്‍റെ വീഡിയോ ടിക്‍ടോകില്‍ പങ്കുവച്ചത്. “എന്റെ മാതാപിതാക്കൾ നാല് മാസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം എനിക്ക് അയച്ചു തന്നതാണിത്. നിങ്ങൾ ഐസ് മേക്കർ പുറത്തേക്ക് എടുത്താൽ മാത്രം പോര, ആത് ഓഫാക്കുകയും ചെയ്യണം!" എന്ന അടി ക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫ്രീസര്‍ തുറക്കാന്‍ പാടുപെടുന്ന ഹേവാർഡിനെയാണ് വീഡിയോയില്‍ കാണുന്നത്. ഫ്രിഡ്ജില്‍ നിറയെ ഐസ് കട്ടകള്‍ നിറഞ്ഞ് ഒരു മഞ്ഞുകൂന പോലെയായിരുന്നു ഉള്‍വശം. ഇതിനോടകം 11.9 മില്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News