പെർപ്ലക്‌സിറ്റി പണിമുടക്കി; ഉടൻ പരിഹരിക്കുമെന്ന് സിഇഒ
കമ്പനിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്
Update: 2025-10-20 08:21 GMT
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെബ് ബ്രൗസറായ പെർപ്ലക്‌സിറ്റി പണിമുടക്കി. കമ്പനിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് സിഇഒ വ്യക്തമാക്കി.
ചാറ്റ് ജിപിടി പോലെ എഐ അടിസ്ഥാനപ്പെടുത്തിയുള്ള സെർച്ച് എഞ്ചിനും ചാറ്റ് അസിസ്റ്റന്റുമാണ് പെർപ്ലക്‌സിറ്റി. എന്നാൽ ചാറ്റ് ജിപിടിയിൽ നിന്നും വ്യത്യസ്തമായി ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ നേരിട്ടെടുത്ത് ഉപയോക്താവിന് സൂക്ഷമവും വ്യക്തതയുള്ളതുമായ മറുപടി നൽകുന്നു.