ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഫ്‌ളോറിഡയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

വിമാനത്തിന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2025-12-10 11:21 GMT
Editor : rishad | By : Web Desk

ഫ്‌ളോറിഡ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറു വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വിമാനത്തിന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍‌സ്റ്റേറ്റ് 95-ല്‍ തിങ്കളാഴ്ച നടന്ന സംഭവം എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertising
Advertising

അടിയന്തര സാഹചര്യം വന്നതുകൊണ്ടാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് ലാൻഡ് ചെയ്യേണ്ടതായി വന്നത് എന്നാണ് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.  റോഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിമാനം. എന്നാൽ, ആ സമയത്ത് അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്കാണ് വിമാനം ഇറങ്ങിയത്. 

വിമാനത്തില്‍ ഉണ്ടായിരുന്ന 27-കാരായ പൈലറ്റും സഹയാത്രികനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഫോക്സ് 13 ന്യൂസ് റിപ്പോർട്ട്. ഫിക്സഡ് വിംഗ് മൾട്ടി-എഞ്ചിൻ ബീച്ച്ക്രാഫ്റ്റ് 55 എന്നാണ് വിമാനത്തെ വിശേഷിപ്പിക്കുന്നത്. പരിശീലനത്തിനായി ഉപയോഗിക്കുന്ന ചെറിയ വിമാനമാണിത്. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News