എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ 19 ന്

പുതിയരാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജവും ഭാര്യ കമീലയും ചേർന്ന് ബെക്കിങ്ഹാം പാലസിൽ മൃതശരീരം ഏറ്റുവാങ്ങി

Update: 2022-09-13 00:56 GMT
Editor : afsal137 | By : Web Desk
Advertising

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ എത്തിച്ചു. മൃതദേഹം ഇന്ന് ബെക്കിങ്ഹാം പാലസിൽ തുടരും. ഇനിയുള്ള സംസ്‌കാര ചടങ്ങുകൾ ലണ്ടനിലാണ് നടക്കുക. സെപ്റ്റംബർ 19നാണ് സംസ്‌കാര ചടങ്ങുകൾ.

പ്രദേശിക സമയം വൈകീട്ട് 5 മണിയോടെ എഡിൻബ്‌റയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മൃതശരീരം ലണ്ടനിലെത്തിച്ചത്. ലണ്ടനിലെ എയർപോർട്ടിൽ നിന്ന് റോഡ് മാർഗം മൃതശരീരം ബെക്കിങ്ഹാം പാലസിലേക്ക് എത്തിച്ചു. വഴിയിൽ 1000 കണക്കിന് പേരാണ് അന്ത്യമോപചാരം അർപ്പിക്കാൻ കാത്ത് നിന്നത്. പുതിയരാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജവും ഭാര്യ കമീലയും ചേർന്ന് ബെക്കിങ്ഹാം പാലസിൽ മൃതശരീരം ഏറ്റുവാങ്ങി.

എലിസബത്തി രാജ്ഞി അന്തരിച്ച ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് ആറ് മണിക്കൂറിലേറെ സഞ്ചരിച്ചാണ് വിലാപയാത്രയായി മൃതശരീരം സ്‌കോട്ലൻഡ് തലസ്ഥാനമായ എഡിൻബ്‌റയിയിലെത്തിച്ചത്. ഇന്നലെ വൈകീട്ട് മുതൽ ജൈൽസ് കത്തീഡ്രലിൽ മൃതശരീരം പൊതുദർശനത്തിന് വച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News