Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | NDTV
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ് മിഡ്‌ലാന്‍ഡിൽ ഇന്ത്യന്‍ വംശജയായ 20കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പൊലീസ് ഓഫീസര്‍ റോണന്‍ ടൈറര്‍ പറഞ്ഞു. വാല്‍സലിലെ പാര്‍ക്ക് ഹാള്‍ എന്ന പ്രദേശത്ത് ഒരു സ്ത്രീ നടുറോഡില്‍ കിടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെയാണ് സംഭവം പുറത്തു വന്നത്.
തുടർന്ന് പരിസരപ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 30 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രങ്ങൾ പൊലീസ് കണ്ടെത്തുകയും പുറത്തുവിടുകയും ചെയ്തു. അക്രമി ഇരുണ്ട വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശത്ത് സംശയകരമായി പെരുമാറിയ ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസുള്ള രണ്ട് യുവതികൾ പീഡനത്തിന് ഇരയായിരുന്നു. അക്രമികളെ അടിയന്തരമായി കണ്ടെത്തണമെന്ന് യുകെയിലെ സിഖ് ഫെഡറേഷൻ പറഞ്ഞു. ഒരു യുവതിക്ക് നേരെയുണ്ടായ ഭയാനകമായ ആക്രമണമാണിത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റോണൽ ടൈറൻ വ്യക്തമാക്കി.
UK: A woman in her 20s was raped and assaulted at a property in the Park Hall area by a stranger, with the incident treated as 'racially aggravated'.
— Shalinder Wangu (@Wangu_News18) October 27, 2025
West Midlands Police released CCTV of a white man in his 30s with short hair, wearing dark clothing pic.twitter.com/5pzN56YKr7
Deeply shocked and saddened that we are hearing of yet another racially aggravated rape this time in Walsall.
— Preet Kaur Gill MP (@PreetKGillMP) October 26, 2025
West Midlands Police have reported a rape and assault of a young woman in her 20s in the Park Hall area, described as racially aggravated. https://t.co/4ynPRGYc2c